സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവന കല

പരിഭാഷ : ബിനോയ് . വി

എലിസബത്ത്‌ ബിഷപ്പിന്റെ ONE ART
എന്ന കവിതയുടെ പരിഭാഷ .

നഷ്ടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുക
തികച്ചും അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷ മറ്റൊന്നല്ലാതിരിക്കെ.

നഷ്ടപ്പെടുമെന്നുള്ളത് സ്പഷ്ടമാണ്.
നഷ്ടങ്ങൾ ദുരന്തങ്ങളല്ലാതാകുമെന്നതും. ദിനംപ്രതി എന്തെങ്കിലും നഷ്ടമാകുക.
നഷ്ടങ്ങൾ ശീലമാക്കുക .

കളഞ്ഞപോയ താക്കോൽക്കൂട്ടത്തെയോർത്തു
നീരസപെട്ടു നഷ്ടമാക്കിയ നാഴികകൾ മറന്നേക്കൂ.

നഷടമാകലിന്റെ കലയിൽ പ്രാവീണ്യം നേടുക
തികച്ചും അനായാസകരമാണ് .

ജീവിതത്തിന്റെ വിവക്ഷയതു തന്നെയായിരിക്കെ, എത്രയും വേഗം കൂടുതൽ നഷ്ടമാകുന്ന- തെങ്ങെനെയെന്നു അഭ്യസിക്കുക.

പുറപ്പെടാനൊരുങ്ങിയ ഇടങ്ങൾ
ഓർക്കാനെടുത്തു വെച്ച പേരുകൾ
സ്വയം കുരുത്ത മണ്ണടരുകൾ
നാട്ടിയ വേലിത്തലപ്പുകൾ.

നഷ്ടപ്പെടുമെന്നുളളത് സ്പഷ്ടമാണ്.
നഷ്ടങ്ങൾ അത്യാഹിതങ്ങളാവില്ലയെന്നതും. നോക്കൂ , സ്നേഹസമ്മനമായി അമ്മയെനിക്ക് തന്ന കൈ വാച്ച് നഷ്ടപ്പെട്ടിരിക്കുന്നു. എന്തിനധികമായോർമ്മപോലും.

ഞാൻ തങ്ങിയ വീടുകൾ
ചുമരുകൾ , വരാന്തകൾ ,വിരുന്നുകൾ,
ഉറ്റവർ, ഉദയങ്ങൾ , ഉദ്യാനങ്ങൾ ഞാനേറെ ഇഷ്ടപെട്ട രണ്ടു നഗരങ്ങൾ
സ്വന്തമാക്കിയടക്കിവെച്ച അധികാര സീമകൾ. രണ്ടു നദികൾ, ഒരു ഭൂഖണ്ഡം
എല്ലാം നഷ്ടമായിരിക്കുന്നു.

അത്യന്തം തീവ്രമായ അഭാവത്തിലും
നഷ്ടങ്ങളൊന്നും ദുരന്തങ്ങളല്ലാതായിരിക്കുന്നു.

നീ പോലും എനിക്കു നഷ്ടമായിരിക്കുന്നു.
കളിവാക്കുകൾ , ഭാവ വിലാസങ്ങൾ
ചേർത്തണച്ചകിതപ്പുകൾ.

ഞാനെന്തിന് നുണ പറയണം. നഷ്ടമാകാലിന്റെ കലയിൽ പ്രാവീണ്യം നേടുക അനായാസകരമാണ്. ജീവിതത്തിന്റെ വിവക്ഷയതായിരിക്കെ.

ഒരുപക്ഷെയതൊരു ദുരന്തത്തെ ഓർമിപ്പിക്കുമെങ്കിലും
ശീലമായാലെന്തും ആയാസരഹിതമാണ് .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…