സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചോരക്കുഞ്ഞിനെ കൊന്ന മേരിഫറാറിന്റെ കഥ

ബ്രെഹ്ഗ് റ്റ്

ഒന്ന്

മേരിഫറാർ,ഏപ്രിലിൽ ജനിച്ചവൾ മൈനർ, സവിശേഷതകളൊന്നുമില്ലാ
ത്തവൾ, വാതം പിടിച്ചവൾ, നാഥനില്ലാത്തവൾ, അന്നവരേയും കളങ്കമില്ലാത്തവൾ,
ഈ വിധം കൊന്നുവത്രെ –
ഒരു കുഞ്ഞിനെ.
അവൾ പറയുന്നു:
രണ്ടാം മാസമായപ്പോൾ തന്നെ നിലവറ മദ്യശാലയിലെ പെണ്ണിന്നടുക്കൽ
രണ്ടു കുത്തിവെപ്പുകൊണ്ട് അലസിപ്പിക്കാൻ നോക്കി. വേദനയുണ്ടായിരുന്നുപോലും, എങ്കിലും ഒന്നും പുറത്തുപോയില്ല പോലും. ഞാനപേക്ഷിക്കുന്നു നിങ്ങളോടീവിധം: കോപിക്കൊലാ നിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ
മറ്റു ജീവികൾ തൻ സഹായം.

രണ്ട്

അതിനുശേഷം, അവൾ പറയുന്നു,
കരാർ പ്രകാരം തുക നൽകി വീണ്ടും ധരിച്ചു അടിവസ്ത്രം
സ്പിരിറ്റ് കുടിച്ചുനോക്കി, ഉള്ളിൽ കുരുമുളക് പൊടിച്ചിട്ടു
എങ്കിലും ശക്തിയായി വയറിളകിയെന്നു മാത്രം.
പ്രകടമാംവിധം വയറുവീർത്തു, വേദനയും കഠിനം.
പാത്രം കഴുകുമ്പോൾ കൂടെക്കുടെ, അവൾ പറയുന്നു: താൻ കുറെക്കൂടി തടിച്ചു, കന്യാമറിയത്തോടു പ്രാർത്ഥിച്ചു. കവിഞ്ഞ പ്രതീക്ഷകളോടെ. ഞാനപേക്ഷിക്കുന്നു നിങ്ങളോട വിധം: കോപിക്കൊലാ നിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ മറ്റു ജീവികൾ തൻ സഹായം.

മൂന്ന്

കണ്ടിടത്തോളം പ്രാത്ഥനകളെല്ലാം നിഷ്ഫലം. ദൈവത്തോട് ആവശ്യപ്പെട്ടത് വളരെയധികം
കൂടുതൽ വീർത്തുവന്നപ്പോൾ പ്രഭാതപ്രാർത്ഥനാവേളയിൽ തലചുറ്റലുണ്ടായി. അടിമുടിവിയർത്തു, കൂടെക്കൂടെ. ഭയം കൊണ്ടും വിയർത്തു, മിക്കവാറും അൾത്താരയ്ക്ക് കീഴിൽ വെച്ച്, എങ്കിലും കാര്യം അവൾ രഹസ്യമായി സൂക്ഷിച്ചു.
പ്രസവസമയം അടുക്കും വരെ.
രൂപഭംഗി തീരെ ഇല്ലാത്തവൾ പ്രലോഭനത്തിനു വിധേയയാകുമെന്നു ആരുമാരും കരുതിയില്ല. ഞാനപേക്ഷിക്കുന്നു നിങ്ങളോടീവിധം: കോപിക്കൊലാ നിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ
മറ്റു ജീവികൾ തൻ സഹായം.

നാല്

അന്ന്, അവൾ പറയുന്നു.
നേരം വെളുത്തപ്പോൾ വയറിൽ അളളിപ്പിടിയ്ക്കുന്നപോലെ തോന്നി, പടികൾ പടികൾ തുടയ്ക്കുമ്പോൾ അത് അവളെ വല്ലാതെ ഇളക്കി,
എങ്കിലും വേദന രഹസ്യമായി സൂക്ഷിക്കുവാൻ അവൾക്കു കഴിഞ്ഞു. അന്നു മുഴുവനും നനച്ചതുണി ഉണക്കാനിടുമ്പോൾ തലപുകഞ്ഞാലോചിച്ചു,
പ്രസവിക്കുക മാത്രമാണ് കരണീയം എന്ന തീരുമാനിച്ചു.
അത് അവളുടെ മനസ്സ് വേദനിപ്പിച്ചു. വൈകിമാത്രം അവൾ മുകളിലേയ്ക്കു പോയി.

അഞ്ച്

കിടക്കുമ്പോൾ അവളെ വീണ്ടും വിളിപ്പിച്ചു.
ഹിമപാതമുണ്ടായി, അതുനീക്കേണ്ടിയിരിക്കുന്നു.
പതിനൊന്നു മണിവരെ അതു നീണ്ടുനിന്നു.ഒരു ദീർഘദിനം..
സ്വസ്ഥമായി പ്രസവിക്കാനായത് രാത്രിയിൽ മാത്രം.
അവൾ പെറ്റു, അവർ പറയുന്നു ഒരു പുത്രനെ.
മറ്റു പുത്രന്മാരെപ്പോലെ തന്നെയായ ഒരുപുത്രൻ.
അവൾ മാത്രം മറ്റുള്ളവരെപ്പോലെയായിരുന്നില്ല. പക്ഷെ, ഞാൻ അവളെ പരിഹസിക്കുന്നതും ന്യായമല്ല.

ആറ്

അതുകൊണ്ടു ഞാൻ പുത്രൻ്റെ കഥ തുടരാം,പിന്നെ ഉണ്ടായതൊക്കെ പറയാം.
(അവൾ പറയുന്നു: ഒന്നും മറയ്ക്കുവാൻ അവൾ ആശിച്ചില്ല.)
അങ്ങിനെ ഞാനും നിങ്ങളും ഏത്
തരക്കാരാണെന്ന് ജനം അറിയട്ടെ. അവർ പറയുന്നു:
അല്പസമയം ശക്തിയായ ഓക്കാനത്തോടെ ശയ്യയിൽ കഴിച്ചുക്കൂട്ടി- ഏകയായി,എന്തുസംഭവിക്കുമെന്നറി
യാതെ കരച്ചിലടക്കാൻ ആവതും ശ്രമിച്ചു.

ഏഴ്

അവളുടെ മുറി തണുത്തുറഞ്ഞത് കൊണ്ട്, അവർ പറയുന്നു: കക്കൂസ്സിലേയ്ക്കു അവസാന ശക്തിയുപയോഗിച്ച് ഇഴഞ്ഞുനീങ്ങി, അവിടെ (എപ്പോഴെന്ന് തീർച്ചയില്ല) വലിയ വിഷമം കൂടാതെ പ്രഭാതത്തോടടുപ്പിച്ച് അവൾ പ്രസവിച്ചു. അവൾ പറയുന്നു: അവൾ കുഴങ്ങിപ്പോയി.
വല്ലാതെ മരവിച്ചുപോയി.
കുഞ്ഞിനെ എടുക്കാൻപോലും കഴിവില്ലെന്ന് തോന്നിപ്പോയി. കാരണം വേലക്കാരുടെ കക്കൂസ്സിലേക്ക് മഞ്ഞു വീണുകൊണ്ടിരുന്നു.

എട്ട്

പിന്നീട് മുറിക്കും കക്കൂസിനുമിടയിൽ വെച്ച് –
അതിനുമുമ്പ് ഒന്നും സംഭവിച്ചിരുന്നില്ല. കുഞ്ഞ് കരയുവാൻ തുടങ്ങി.
അത് അവളെ വല്ലാതെ പ്രലോപിപ്പിച്ചു.
അവൾ ഇരുമ്പുമുഷ്ടികൾകൊണ്ട് നിർത്താതെ തല്ലി, അത് നിശ്ശബ്ദമാകുന്നതുവരെ.
ചത്തകുഞ്ഞിനെ രാത്രി മുഴുവൻ കിടക്കയിൽ സൂക്ഷിച്ചു.
നേരം വെളുത്തപ്പോൾ വിഴപ്പുമുറിയിൽ ഒളിപ്പിച്ചു

ഒൻപത്

മേരിഫറാർ, ഏപ്രിലിൽ ജനിച്ചവർ,മൈസ്സനിലെ ജയിലറയിൽവെച്ച് മരിച്ചവൾ, അവിവാഹിതയായ അമ്മ, പരിക്കപ്പെട്ടവൾ,
അവൾ ബോധ്യപ്പെടുന്നു. ജീവികളുടെയെല്ലാം ദൗർബ്ബല്യം.
നിങ്ങൾ , വെടിപ്പുള്ള പ്രസവശയ്യയിൽ ജന്മം കൊണ്ടവർ,
ദുഷിച്ചുപോയ ദുർബ്ബലരെ അപലപിക്കരുത്.
കാരണം, അവളുടെ പാപം കടുത്തതായിരുന്നു, എങ്കിലും അവളുടെ ദു:ഖം കനത്തതും,
അതുകൊണ്ട്,
ഞാനപേക്ഷിക്കുന്നു നിങ്ങളോടീവിധം: കോപിക്കൊലാനിങ്ങൾ ജീവികൾക്കൊക്കെയും വേണമല്ലോ
മറ്റു ജീവികൾ തൻ സഹായം

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…