സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സൂര്യൻ നമ്മുടെ ഭക്ഷണം

സി ലതീഷ് കുമാര്‍

ഹീരാജിയെ കണ്ട് പുറത്തിറങ്ങുമ്പോൾ ഒരാശ്ചര്യമോ , അസാധാരണത്വമോ ഒന്നും നമുക്കനുഭവപ്പെടുന്നില്ല. കാരണം, പുതിയതെന്തോ കണ്ടെത്തി പ്രദർശിപ്പിക്കുന്ന വിധത്തിൽ ഹീരാജി നിങ്ങളെ സമീപിക്കുന്നില്ല. പ്രഭാതകൃത്യം പോലെ വളരെ സ്വാഭാവികമായി അനായാസം അനുഷ്ഠിക്കാവുന്ന ഒരു പ്രകൃതി വീക്ഷണം മാത്രമാണ് അദ്ദേഹത്തിന് സൂര്യോപാസന. എഴുപത് തികഞ്ഞ തന്റെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും അദ്ദേഹം ഒരു മാതൃകയാവുകയാണ്.

“നിങ്ങൾ എന്നെ കണ്ട് അത്ഭുതപ്പെടേണ്ട ഇത് പുതിയതൊന്നുമല്ല; പഴയതുതന്നെ ” സൂര്യോപാസനയെ കുറിച്ച് ഹീരാജി പ്രതികരിക്കുന്നു.

നിങ്ങൾക്ക് ക്ഷമയുണ്ടെങ്കിൽ മണിക്കൂറുകൾ അദ്ദേഹം നിങ്ങളോടൊപ്പം ഇരിക്കാൻ തയ്യാറാവുന്നു. പറയാൻ തയ്യാറാവുന്നു. സംസാരിക്കുമ്പോൾ നിങ്ങളൊന്നിനെ കുറിച്ചും സംശയിക്കുന്നില്ല. ഒരു യുക്തിബോധവും നിങ്ങളെ അനാഥരാക്കില്ല. കാരണം അദ്ദേഹം തന്റെ അനുഭവങ്ങളാണ് പറയുന്നത്. ഹീരാജി ജീവിച്ചിരിക്കുന്നത് യാഥാർത്ഥ്യങ്ങളുടെ ലോകത്താണ്. ശാസ്ത്രത്തെ മറികടന്ന് വളരെ കുറച്ചേ അദ്ദേഹം പറയുന്നുള്ളു.

ജീവനകലയുടെ സത്യം ഒന്നായത് കൊണ്ട് ലോകത്തിൽ മിറക്കിൾസ് ഇല്ലെന്ന് ഹീരാജി വാദിക്കുന്നു. മനുഷ്യന്റെ എല്ലാ ദുർഗുണങ്ങളുടെയും അന്തസത്ത ഭയമാണെന്ന് അദ്ദേഹം കരുതുന്നു. ഭയമുള്ള മനുഷ്യൻ കുഴപ്പക്കാരനാവുന്നു. മനസ്സാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദേഹം മനസ്സിന്റെ പിന്നിലാണ്. ജീവിതത്തിന്റെ പരിശുദ്ധിയിൽ നിങ്ങൾ ഭയരഹിതനാവുന്നു. സൂര്യോപാസന ഭയരാഹിത്യമാണ് നിങ്ങളിൽ ഉണ്ടാക്കുന്നത്. അവ നിങ്ങളെ അനായാസം കർമ്മ നിരതനാക്കുന്നു, ശുദ്ധനാക്കുന്നു. നിങ്ങള്‍ക്കിതിന് ചിലവൊന്നുമില്ല. വിലകൊടുത്തു വാങ്ങേണ്ടതുമില്ല. വെറുതെ കിട്ടുന്നതാണ്‌. വെളിച്ചം പ്രപഞ്ചത്തിന്റെ ആത്മാവാണെന്ന ഉപനിഷത്ത് ബോധമാണിത്. പാരിസ്ഥിതികവും ജൈവസഹജവുമായ അടിസ്ഥാന പ്രേരണകളെ ഏകതാനതയോടെ നോക്കി കാണുകയും അസ്ഥിരമായ മനസ്സിനെ സ്ഥിരമാക്കുകയും ചെയ്യുന്നു. നിർബന്ധപൂർവ്വം ഒന്നും അദ്ദേഹം അടിച്ചേൽപ്പിക്കുന്നില്ല.
” Effect of light on human body ‘ എന്ന് ആവർത്തിച്ചു പറയുക മാത്രം ചെയ്യുന്നു. സൂര്യനാണ് മനുഷ്യന്റെ ഭക്ഷണം.

നമ്മുടെ ശക്തിയെ ഉണർത്തിയെടുക്കുയാണ് ആദ്യം ചെയ്യേണ്ടത്. ജീവിതശൈലിയുടെ കുഴപ്പം കാരണം മസ്തിഷ്ക കോശങ്ങൾ മരിച്ചു പോകുന്നു. എന്നാൽ സൂര്യോപാസന കൊണ്ട് തലച്ചോറിലെ കോശങ്ങൾ വർദ്ധിക്കുന്നു. അസുഖങ്ങൾ, മാനസ്സിക സമ്മർദ്ധങ്ങൾ, വാർദ്ധക്യത്തെ ബാധിക്കുന്ന പാർക്കിൻസ്, അൾഷി മിയേഴ്സ്, മനോരോഗങ്ങൾ എന്നിവയിൽ നിന്നൊക്കെയുള്ള മോചനത്തിന്റെ വഴിയാണ് സൂര്യോപാസന . നമുക്ക് ശാന്തിയും വിശ്വശാന്തിയും ഇതിലൂടെ ഉണ്ടാവുന്നു. നമ്മുടെ നെഗറ്റീവ് തിങ്കിംഗ് പോസറ്റീവ് ആയി തീരുന്നു. മനുഷ്യന് വയസ്സ് കൂടുമ്പോൾ തലച്ചോറിലെ ന്യൂറോൺസ് കുറയുന്നു. ടെൻഷൻ കൂടുമ്പോഴും ന്യൂറോൺസ് കുറയുന്നു. എന്നാൽ സൂര്യോപാസന ഈ ന്യൂറോൺസിനെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ തലച്ചോറ് ഒരു സൂപ്പർ കമ്പ്യൂട്ട ണ്. അസാധാരണ ശേഷിയുള്ളു ഒന്നാണ് തലച്ചോർ ഹീരാജി അതിനെ ‘ Brain nutor ” എന്ന് വിളിക്കുന്നു. കമ്പ്യൂട്ടറും മനുഷ്യന്റെ കണ്ടുപിടുത്തമാണല്ലോ. അതുകൊണ്ട് ഒരു സൂപ്പർ കമ്പ്യൂട്ടറിനേക്കാൾ ശേഷിയുണ്ട് തലച്ചോറിന് എന്ന് ഹീരാജി വിലയിരുത്തുന്നു. പ്രപഞ്ചത്തിലെ ഏതൊരു ചെറിയ ചലനവും നിശ്ചലതയും ജീവനെ ബാധിക്കുന്നു എന്ന തത്വത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു ഹീരാജി, മേഘാവൃതമായ ആകാശത്തിന്റെ മ്ലാനത ജീവജാലങ്ങളുടെ മുഴുവൻ മാനതയാണ്. നാസയിലെ ശാസ്ത്രജ്ഞൻമാരെ അത് ബോധ്യപ്പെടുത്തുന്നതിൽ ഹീരാജി വിജയിച്ചു. ബദൽ ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന ലോകത്തിലെ ഏതൊരു മനുഷ്യന്റെയും പ്രത്യാശയുടെ കിര ണമാണ്, HRM(ഹിരാ ദത്തൻ മനേക് പ്രതി ഭാസം )നാസയിലെ ശാസ്ത്രജ്ഞൻമാർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷക വിദ്യാർത്ഥികൾ HRM പ്രതിഭാസത്തെ നോ ക്കുന്നു. നിരന്തരമായ യാത്രയും പ്രഭാഷണങ്ങളും ഹീരാ രത്തൻ മനേകിനെ തളർത്തുന്നില്ല. ഹീരാജിയുടെ ആത്മവിശ്വാസം സൂര്യതേജസ്സിന്റെ പ്രഭാവം കൊണ്ട് തന്നെ.

ഹീരാ രത്തൻ മനേക്
പ്രതിഭാസം

1937 സെപ്റ്റംബർ 12 ന് ബോധവദി’ൽ ജനിച്ച ഹീരാ രത്തൻ മനേക് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുക്കുന്നു. പിന്നീട് ബിസിനസ്സ് മേഖലയിൽ ജീവിതം കെട്ടിപടുത്ത ഹീരാ രത്തൻ,1992 – ൽ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെ സൂര്യോപാസകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നില്ല. എന്നാൽ നന്നെ ചെറുപ്പത്തിൽ തന്നെ സൂര്യോപാസനയെ കുറിച്ച് കേൾക്കാൻ ഇടയായ ഹിരാ രത്തൻ പുരാതന കാലത്ത് മനുഷ്യൻ ആശ്രയിച്ചിരുന്ന സൂര്യോപാസനയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആരംഭിക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂര്യോപാസന നടന്നതായി വായിച്ചറിഞ്ഞ മനേക് വേദങ്ങളിൽ നിന്നും സൂര്യമന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നു . പിന്നീട് ചക്ഷു:വിജ്ഞാനത്തെക്കുറിച്ചുള്ള വായനയും പഠനവും ഒരു കൈവഴിയാകുന്നു. വർഷങ്ങൾക്ക് ശേഷം യോഗാനന്ദ ആത്മകഥയിൽ സൂചിപ്പിച്ച ഒരു സ്ത്രീയുടെ കഥ മനേകിനെ ആകർഷിച്ചു. ആ സ്ത്രീ 50 വർഷകാലം സൂര്യോപാസന ചെയ്തതായി അറിയുന്നു. കൂടാതെ ജൈനമതക്കാരനായ മഹാവീരന്റെ ജീവിതശൈലിയും മനേകിനെ സ്വാധീനിക്കുന്നു. ഇങ്ങനെ 1992 മുതൽ 3 വർഷക്കാലം നിരന്തര പഠനത്തിലൂടെ മനേക് സൂര്യോപാസനയുടെ രഹസ്യ ങ്ങൾ കണ്ടെത്തുന്നു. പുരാതന ഈജിപ്തിലും ഗ്രീക്കിലും മറ്റും ആളുകൾ സ്വീകരിച്ചിരുന്ന രീതികൾ മനേക് പ്രയോഗത്തിൽ കൊണ്ടുവന്നു.

1995 ജൂൺ 18 -ം തിയ്യതി മുതൽ HRM പ്രതിഭാസം നിലവിൽ വന്നു. വെള്ളവും സൗരോർജ്ജവും മാത്രം സ്വീകരിച്ച് മനേക് ജീവിക്കാൻ ആരംഭിക്കുന്നു. ഇങ്ങനെയാണ് ശാസ്ത്രലോകത്തിന്റെ കണ്ണിൽ ഹീരാ രത്തൻ മനേക് പ്രത്യക്ഷപ്പെടുന്നത്.

1995-96ൽ ആദ്യമായി ഹിരാ രത്തൻ മനേക് ഡോ: സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിൽ 211 ദിവസം ഉപവാസത്തിന് വിധേയനാകുന്നു. പിന്നീട് 2000-2001ൽ അഹമ്മദാബാദിൽ 411 ദിവസം നീണ്ടു നിന്ന ഉപവാസത്തിനും വിധേയനായി. ഈ സമയത്ത് ഡോക്ടർ സുധീർഷായുടെ കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാസ്ത്രജ്ഞൻമാർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ഗവേഷകർ മനേകിനെ നിരീക്ഷിച്ചു. അതേതുടർന്ന് ഡോ. കെ കെ ഷാ,ഡോ. മൗറി ഡി,പ്രസ്മാൻ എം ഡി ,എന്നിവർ HRM ( ഹീരാ രത്തൻ മനേക് )പ്രതിഭാസ ത്തെക്കുറിച്ച് വിലയിരുത്തുകയുണ്ടായി.

ഏറെ വൈകാതെ തോമസ് ജഫേഴ്സൻ യൂണി വേഴ്സിറ്റിയും , ഫിലാഡൽഫിയ യൂണിവേഴ്സിറ്റിയും മനേകിനെ ക്ഷണിക്കുന്നു. 130 ദിവസം നീണ്ടുനിന്ന പരീക്ഷണത്തിന് മനേക് വിധേയനാകുന്നു. ശാസ്ത്രലോകം മനേകിന്റെ റെറ്റിനയും പീനിയൽ ഗ്ലാന്റും നിരീക്ഷണവിധേയമാക്കുന്നു. ഡോ. ആൻഡ്രു ബി.ന്യൂബർഗ്, ഡോ.ജോർജ്ജ് സി ബ്രണാഡ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഒരു കാര്യം വ്യക്തമായി; മനേകിന്റെ തലച്ചോറിലെ ഗ്രെ സെല്ലുകൾ റീ-ജനറേറ്റ് ചെയ്യുന്നു. മരണമില്ലാതെ ജീവിക്കുന്ന ന്യൂറോണുകളുടെ 700ഫോട്ടോഗ്രാഫു കൾ പിന്നീട് രേഖകളായി.

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒരു ശാസ്ത്രപ്രസ്ഥാനമെന്ന നിലയ്ക്കും ആത്മീയ പ്രസ്ഥാനമെന്ന നിലയ്ക്കും സൗരോർജ ഹീലിംഗ് സെന്റർ പ്രവർത്തിച്ചു വരുന്നു. മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും തുല്യനിലയിൽ രൂപപ്പെടുത്തുകയാണ് HRM പ്രതിഭാസം ചെയ്തു വരുന്നത്. ഭക്ഷണത്തിന്റെ പരിമിതിയിൽ നീണ്ട കാലം ഊർജ്ജ ശോഷണം ഇല്ലാതെ എങ്ങനെ നിലനിൽക്കാൻ പറ്റുമെന്ന് HRM പ്രതിഭാസം നമ്മെ പഠിപ്പിക്കുന്നു.

ഒരുപാട് ശേഷിയോടെ ഭൂമിയിൽ പിറക്കുന്നവരാണത്രെ മനുഷ്യർ. പ്രകൃതിയുടെ ശേഷിയാൽ അനുഗ്രഹിക്കപ്പെട്ടവർ. പക്ഷെ ഇതൊക്കെ തിരിച്ചറിയാനുള്ള കുറവുകളിൽ നിന്നാണ് നമ്മുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന് ഹീരാ രത്തൻ മനേക് പറയുന്നു. ആറു മാസം തുടർച്ചയായി സൂര്യോപാസന പരി ശീലിച്ചാൽ വലിയ തരത്തിലുള്ള ശാരീരിക വൈകല്യങ്ങൾ മുതൽ മരണഭയം പോലുള്ള അസാധാരണമായ രോഗത്തെ പോലും അതിജീവിക്കാനുള്ള കഴിവ് മനുഷ്യനുണ്ടാകുമത്രെ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…