ഒരു ബഹുരാഷ്ട്ര കമ്പനിയുടെ അധിനിവേശം ശക്തമായി ചെറുത്ത പരിസ്ഥിതി പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും സമരവീര്യത്തിന്റെ സാക്ഷ്യമാണിത്. വായുവും മണ്ണും ജലവും മലിനമാക്കി മനുഷ്യരെ കൊന്നൊടുക്കാന്‍ വന്ന കമ്പനിക്കെതിരെ കേരളം കണ്ട വലിയ പ്രതിഷേധമായിരുന്നു. വി.എസ്.അച്ചുതാനന്ദന്‍ ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും കവികളും കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നില്‍ വന്നു. ചിത്രകാരന്‍ വി.മോഹനന്റെ ശില്പങ്ങള്‍ മനുഷ്യനോടുള്ള ഹിംസയ്‌ക്കെതിരെ നിശബ്ദമായി ശബ്ദിച്ചു. സഹനത്തിന്റേയും പ്രതിരോധത്തിന്റേയും സമരാവേശങ്ങളില്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്ന പാവങ്ങളുടെ സ്വപ്‌നങ്ങളുണ്ട്. പരിസ്ഥിതി പതിപ്പില്‍ ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.