സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തും ഇത് നാ ജോ മുസ്കുരാ രഹേ ഹോ!

അസിത അച്ചു അരവിന്ദ്

ഈയിടെ ഓഫീസ് ആവശ്യത്തിന് എനിക്ക് സിറ്റിയിൽ നിന്ന് കുറച്ചകലെ ഒരിടത്ത് പോകേണ്ടി വന്നു. പോകേണ്ട സ്ഥലത്തേക്ക് ഉള്ള ബസ്സും റൂട്ടും പലരും പറഞ്ഞു. അവസാനം ഞാൻ യൂബറിൽ അഭയം തേടി.  അവരിപ്പോള്‍ റിക്ഷാക്കാരുടെ പാതയിലാണ്. ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞേ ട്രിപ്പ് എടുക്കുകയുള്ളൂ. ഇനി ഈ പൂച്ചക്കു ആരു മണി കെട്ടുമോ ആവോ! 2 ഇന്റര്‍വ്യൂവും 2 ക്യാന്‍സലേഷനും ശേഷം ഒരു ക്യാബ് വന്നു.

ട്രിപ്പ് തുടങ്ങി പോകേണ്ട സ്ഥലം അറിഞ്ഞപ്പോള്‍ ഡ്രൈവര്‍  “വേണ്ടായിരുന്നു!” എന്ന് പിറുപിറുത്തത് ഞാന്‍ വ്യക്തമായി കേട്ടു. ചെറിയൊരു നീരസം തോന്നി. ട്രിപ്പിന്റെ അവസാനത്തിലോ റേറ്റിംഗ് കൊടുക്കുമ്പോഴോ അതൊന്ന് സൂചിപ്പിക്കണം എന്ന് മനസ്സില്‍ അപ്പോൾ തന്നെ തീരുമാനിച്ചു. 

ട്രിപ്പ് തുടങ്ങി 100 മീറ്ററോ മറ്റോ നീങ്ങിയപ്പോഴേക്കും അയാള്‍ മ്യൂസിക്ക് ഓണ്‍ ചെയ്തു..ഭാഗ്യം! എഫ് എം അല്ല. റേഡിയോ ജോക്കികളുടെ വാ തോരാതെയുള്ള സംസാരം മിക്കപ്പോഴും അസഹനീയമാണ് . 

സ്പീക്കറിലൂടെ ഒഴുകി വന്നത് ചിരപരിചിതമായ ഈണം.  

ജഗ്​ജീത് സിംഗ് ! 

തും ഇത് നാ ജോ മുസ്കുരാ രഹേ ഹോ! ” 

ആഹ്..! എന്റെ മനസ്സിലെ നീരസത്തിനു ഒരു അയവു വന്നുവോ? കണ്ണടച്ചു പാട്ടു അനുഭവിക്കുമ്പോള്‍ എന്റെ മുന്നില്‍ രാജ് കിരണും ഷബ്ന അസ്മിയും.  അവരെ എന്നും ഡീഗ്ലാമറൈസ്ഡ് ആയാണ് കണ്ടിരുന്നത്. എന്നാൽ ചിത്രഹാറില്‍ ഈ പാട്ടു കാണുമ്പോള്‍  മേയ്ക്കപ്പ്  ഇട്ട കടും  ചുവപ്പ് കളറില്‍ തിളങ്ങുന്ന ലിപ്സ്റ്റിക്കും ഇട്ട ഷബ്നാ എന്നിലെ കുട്ടിക്ക് ഒരു സന്തോഷമായിരുന്നു.  

 ഓര്‍ത്തിരിക്കെ അടുത്ത പാട്ട് തുടങ്ങി, 

“ഹോഠൊം സെ ചൂലോ തും 

മേരെ ഗീത് അമര്‍ കര്‍ ദോ.. 

എന്ത് സുന്ദരമായ വരികള്‍ …..

“ന ഉംറ് കി സീമ ഹൊ, 

ന ജന്മ് കാ ഹൊ ബന്ധന്‍ , 

ജബ് പ്യാര്‍ കരേ കോയി, 

തോ ദേഖേ കേവല്‍ മന്‍.” 

ശരിയല്ലേ ?

പ്രണയിക്കുന്നവര്‍ തമ്മില്‍ മനസ്സല്ലേ  മുഖ്യം ?

അവിടെ വയസ്സിനും പ്രായത്തിനുമൊക്കെ എന്ത് സ്ഥാനം ! 

മനസ്സിലെ ചിന്തകള്‍ ഒന്ന് വേരോടിയപ്പോഴേക്കും  അടുത്ത  പാട്ടിലെത്തി. 

” തുംകൊ ദേഖാ തൊ യെ ഖയാല്‍ ആയാ … “

ഹൊ ! എനിക്ക് വയ്യ… പാട്ടിനാല്‍ എന്റെ മനസ്സിൽ ക്യാബ് ഡ്രൈവറോടുള്ള നീരസം അലിഞ്ഞു പോയെന്ന് മാത്രമല്ല, എന്തിന് നീരസം ഉടലെടുത്തു എന്ന് വരെ ആ നിമിഷം  ഞാൻ ആലോചിച്ചു പോയി.  

സുന്ദരനും സുമുഖനും മഞ്ഞു തുള്ളി പോലെയുള്ളവനുമായ ഫാറൂഖ് ഷേയ്ക്ക്,  കുസൃതിയുള്ള ദീപ്തി നവലിനോട് പാടുന്നു, 

” നിന്നെ കാണുമ്പോള്‍ എനിക്ക് തോന്നുന്നത് , ജീവിതം എന്നത് തീഷ്ണമായ വെയിലെന്നും 

നീ  അതില്‍ ഒരു ശീതളിമ പകരുന്ന തണലെന്നും.” 

എനിക്ക് എന്നത്തേയും പോലെ അസൂയ തോന്നി, അതെഴുതിയ ജാവേദ് അക്തറിനോടും ആ പാട്ട് ഇങ്ങനെ പാടി കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച ദീപ്തിയോടും. അര്‍ഥമുള്ള സുന്ദരായ വരികള്‍ സുന്ദരനായ ഫാറൂഖ് സുന്ദരിയായ ദീപ്തി , സുന്ദരമായ വരികള്‍ പാടി അഭിനയിച്ചു തീര്‍ത്തു.  ചിന്തകള്‍ എവിടെയൊക്കെയോ പോയി. 

കഭി കഭി എന്ന പാട്ട് തുടങ്ങുന്നതിന് മുൻപ് കുറച്ചു വരികളുണ്ട്.  തർജ്ജമയിൽ ഒരുപക്ഷെ ആ വരികളുടെ സൗന്ദര്യം നശിക്കും.

कभी कभी मेरे दिल मैं ख्याल आता हैं

कि ज़िंदगी तेरी जुल्फों कि नर्म छांव मैं गुजरने पाती

तो शादाब हो भी सकती थी।

ഈ വരികൾ അമിതാഭ് ബച്ചന്റെ ഘന ഗംഭീര ശബ്ദത്തിൽ കേൾക്കുമ്പോൾ വേറെ ലോകത്താണ് നമ്മൾ.  ആരെങ്കിലും ഒരിക്കലെങ്കിലും ഇതു പോലെ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്നൊക്കെ തോന്നിപ്പോയാൽ കുറ്റം പറയരുത്. 

അടുത്ത പാട്ട് തുടങ്ങി 

“ഹുസൂര്‍ ഇസ്സ് കദര്‍ ഭി നാ ഇത്​രാ കെ ചലിയെ..” 

മാസൂം എന്ന സിനിമയിലെ പാട്ടാണിത്. അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ അതിന്റെ കാസ്സറ്റ് കൊണ്ടു വന്നിരുന്നു. ഞാനന്ന് ഒന്നിലോ രണ്ടിലോ ആണ് പഠിക്കുന്നത്.  ഈ പാട്ട് ഞാന്‍ കണ്ടിട്ടില്ല. പിന്നീടും എത്രയോ കാലം കഴിഞ്ഞാണ് ഞാന്‍ ഈ പാട്ട് രംഗോളിയിലോ മറ്റോ കാണുന്നത്. സയ്യീദ് ജഫ്രിയും നസ്സീറുദ്ദീന്‍ ഷായും ഈ പാട്ടിലെ അഭിനേതാക്കൾ. അവര്‍ അഭിനയിക്കുകയായിരുന്നില്ല.  ഇരുവരും അത്ര മനോഹരമായാണ് ആ പാട്ട് ജീവിച്ച് തീർത്തത്  ! 

പാട്ടില്‍ നിന്നും പാട്ടിലേക്ക് ഓര്‍മ്മകളും ഒഴുകിയൊഴുകി പോയി. എന്റെ യാത്ര അവസാനിക്കുമ്പോൾ സുരേഷ്  ഓബ്റോയി ഡിമ്പിള്‍ കപാഡിയയോട് നഷ്ടപ്രണയവും,  അതിന്റെ വേദനയും മുഴുവന്‍ പ്രകടമാക്കി കൊണ്ട് പാടി തുടങ്ങിയിരുന്നു….

“കിസ്സി നസര്‍ കോ തെരെ ഇന്തസ്സാര്‍ ആജ് ഭി ഹെ..”

” നിനക്കായി ഇപ്പോഴും ഒരാൾ കാത്തിരിക്കുന്നു…”

 എനിക്ക് എത്തേണ്ടിയിരുന്ന ഇടത്ത് എത്തിച്ചതിന് ഡ്രൈവറോട് നന്ദി പറയുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പാട്ടുകളുടെ ശേഖരത്തെ കുറിച്ചു  അഭിനന്ദിക്കാതിരിക്കാൻ എനിക്കായില്ല. ആ യാത്രയും പാട്ടുകളും എന്റെ പല നല്ല യാത്രകളില്‍ ഒന്നായിരുന്നു. 

ദിവസം മുഴുവനും അന്ന് രാത്രിയിലും ഈ പാട്ടുകളും എന്റെ മനസ്സിലേക്ക് വന്ന അനേകം ഓർമ്മകളും ഞാൻ മൂളി നടന്നു.  

എന്തൊരു വെറുപ്പിക്കലാണമ്മാ എന്ന് ചോദിച്ച കുഞ്ഞുണ്ണിയെ അവനൊരു അന്യഗ്രഹജീവി എന്ന  പോലെ തുറുപ്പിച്ചു നോക്കി. പഴയ ഹിന്ദി ഗാനങ്ങൾ യാത്രകളിൽ ഒരിക്കൽ പോലും കേൾക്കുവാൻ സമ്മതിക്കാത്തവർ ഈ ദുനിയാവിലെ ജനങ്ങളല്ല.

6 Responses

  1. How beautiful you have explained a travel in Autorickshaw … can imagine the travel with favourite song … you have forgotten to give rate for driver പിറുപിറുpp .. it’s because he have given you a beautiful trip … keep writing

  2. Lovely dear.yathrakalil kelkkunna pazhaya pattukal especially hindi..athu mammals very lokatheykku gather cheyyikkum…ellam enikkum priyapetta pattukal .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…