
(ആത്മകഥയിൽ നിന്നൊരു ഭാഗം)
അപ്പൂപ്പൻ കൂപ്പിലൊക്കെ തടി വെട്ടാൻ പോകുമായിരുന്നു. അവിടെ വെച്ച് കൂടെയുള്ള ഒരാൾ അറ്റാക്ക് വന്നു മരിച്ചു. അതിന് അവർ പറഞ്ഞത് വെള്ളം കിട്ടാതെ മരിച്ചു എന്നൊക്കെയായിരുന്നു. മരണ വെപ്രാളത്തിനു വെള്ളം കൊടുക്കാൻ പറ്റാതെ ആണ് അയാൾ മരിച്ചു പോയത്. അപ്പൂപ്പൻ മന്ത്രവാദം നടത്തുമ്പോൾ പ്രേതതങ്ങൾ ഒക്കെ വന്നു കൂടുന്ന സമയത്തു ഈ മരിച്ച ആളും ദേഹത്ത് വന്നു കൂടും. അങ്ങനെ അപ്പൂപ്പന്റെ ദേഹത്ത് വന്നു കൂടിക്കഴിഞ്ഞാൽ അയാൾ വീട് മുഴുവൻ ഓടി നടന്നു വാക്കത്തി എടുത്തു കൊണ്ടുപോയി പറമ്പിലെ വാഴ വെട്ടും വാഴ വെട്ടി പോള പിഴിഞ്ഞ് പിഴിഞ്ഞെ ടുത്തു നാക്കിൽ ഒഴിക്കും അങ്ങനെ ഒഴിച്ച് കഴിഞ്ഞാൽ ആണ് സംസാരിക്കുക
എനിക്കു അന്ന് ചെറുപ്പത്തിൽ അധികം വസ്ത്രങ്ങൾ ഇല്ലായിരുന്നു സ്കൂളിൽ യൂണിഫോം സമ്പ്രദായം ആയി വന്നിട്ടില്ലായിരുന്നു ഞാൻ നാലിലോ അഞ്ചി ലോ പഠിക്കുമ്പോൾ സോമശേ ഖ ര ന്റെ മകളുടെ പഴകിയ ഡ്രെസ്സുകൾ എനിക്കു തരുമായിരുന്നു. പഴയതു ആണെങ്കിലും കാണാനൊക്കെ നല്ല ഭംഗി ആയിരിക്കും. അതും ഇട്ട് സ്കൂളിലേക്ക് പോകുമ്പോൾ അതു ഞങ്ങൾ വാങ്ങിച്ചത് അല്ലെന്നു എല്ലാവർക്കും അറിയാം അത്ര വില കൂടിയ ഉടുപ്പ് ആണ് അപ്പൊ വലിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളൊക്കെ എന്നെ വിളിക്കും വിളിച്ചു മാറ്റികൊണ്ടുപോയി ഈ ഉടുപ്പ് ആരുടേതാ എന്ന് ചോദിക്കും അപ്പോൾ ഞാൻ എന്റെ ഉടുപ്പ് എന്ന് പറയും അപ്പൊ എന്നെ പിടിച്ചു വീണ്ടും ചോദ്യം ചെയ്യും. ഇതാരുടെ താടി? നീ കള്ളത്തരമല്ലേടി പറയുന്നത്? എന്നൊക്കെ ചോദിക്കും അപ്പോൾ ഞാൻ നാണക്കേട് കൊണ്ടു ഉരുകി പ്പോകും അപ്പോളു ഞാൻ വിദ്യ യുടേത് ആണെന്ന് പറയും അതു പറഞ്ഞു കഴിഞ്ഞു നാണക്കേട് കൊണ്ടു ആ ഉടുപ്പ് അവിടെ നിന്നു തന്നെ ഊരി കളയാൻ തോന്നും
പാടത്തു കൊയ്ത്തു കാലമാകുമ്പോൾ അമ്മ കറ്റ കൊയ്തു കൊണ്ടു അവിടത്തെ തമ്പുരാക്കൻ മാരായ നായന്മാരുടെ വീടുകളിലെക്കു കൊണ്ടുപോകും ഞാനും സഹായിക്കും കറ്റ ചുമന്നു ചെളി നിറഞ്ഞ ചെളി നിറഞ്ഞ വരമ്പത്തു കൂടി വേണം പോകാൻ കൊയ്തു മെതി കാണുമ്പോൾ ഭയങ്കര സങ്കടം ആയിരുന്നു വലിയ അധ്വാനം ഉള്ള പണിയാണ് പാടത്തെ കൊയ്തു കിലോ മീറ്ററുകൾ നടന്നു ശങ്കര മംഗലം കള പ്പുര എന്നിവിടങ്ങളിൽ എത്തിക്കണമായിരുന്നു.. ആ വീടുകളിൽ പനി നീർ ചാമ്പയും മാമ്പഴവു മൊക്കെ ഉണ്ടായിരുന്നു അവിടൊക്കെ പടിപ്പുര കള പ്പുര എന്നിങ്ങനെ വീടുകൾ ആൾതാമസമില്ലാതെ അനാഥമായി കിടക്കുന്നു ന്നുണ്ടായിരുന്നു ഞങ്ങൾക്കൊക്കെ വീടില്ലതിരിക്കുമ്പോൾ
phone 6235178393