സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് ഇനി എത്ര നാൾ?

അനൂപ്വടക്കേ അമേരിക്കൻ രാജ്യങ്ങൾ കൊടും ചൂടിൽ വെന്തുരുകുകയാണ്. പകൽ സമയങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലെത്തിയിരിക്കുകയാണ്. യൂറോപ്പിലേയും സ്ഥിതിഗതികൾ കുറെക്കൂടി സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ പേമാരിയും വെള്ളപൊക്കവും നൂറുകണക്കിനാളുകളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങളുടെയെല്ലാം കാരണങ്ങളായി ചൂണ്ടികാണിക്കപ്പെടുന്നത് കാലാവസ്ഥ വ്യതിയാനങ്ങളായിട്ടാണ്.

ആഗോള കാലാവസ്ഥ സംഘടനയുടെ കണക്കനുസരിച്ച് 2015- 2019വരെയുള്ള അഞ്ചുവർഷങ്ങളിലാണ് താപനില എറ്റവും കൂടുതലുയർന്നത്. വ്യവസായവത്കരണം വ്യാപിക്കുന്നതും കാലാവസ്ഥയിലെ ഈ മാറ്റത്തിന്റെ പ്രധാന കാരണമാണ്. അന്തരീക്ഷത്തിലെ താപനിലയിലെ വർദ്ധനവ് സമുദ്ര നിരപ്പ് വർദ്ധിക്കുവാൻ കാരണമാക്കുന്നുണ്ട്. 2005- 2015വരെയുള്ള കാലയളവിൽ സമുദ്ര നിരപ്പ് പ്രതിവർഷം 36മില്ലിമീറ്റർ വീതം ഉയരുകയാണ്. ഇങ്ങനെ പോയാൽ 2100ൽ 40മുതൽ 80 സെമി വരെ ഇതുയർന്നേക്കാം. ആർട്ടിക് പ്രദേശങ്ങളിലും ഗ്രീൻലാന്റ് എന്നിവിടങ്ങളിലെയും മഞ്ഞുപാളികൾ ഓരോ വർഷവും റെക്കോർഡ് വേഗത്തിലാണ് ഉരുകുന്നത്. കൃഷി ഭൂമിയുടെ നാശം, മരുഭൂമി വത്കരണം, മൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ തകർച്ച, സസ്യങ്ങളുടെ പൂവിടലിനും കായിടലിനും വരുന്ന കാല വ്യത്യാസം തുടങ്ങിയവയെല്ലാം കാലാവസ്ഥാ വ്യത്യാനം വഴി സൃഷ്ടിക്കപ്പെടുന്നവയാണ്.

സമീപകാലങ്ങളിൽ താപനിലയിൽ വലിയ വ്യതിയാനം സംഭവിക്കുന്നുണ്ട്. ഇതിന്റെ പ്രധാന പങ്കുവഹിക്കുന്നതും മനുഷ്യൻ തന്നെയാണ്. സൂര്യനിൽ നിന്ന് ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിതഗ്രഹ വാതകങ്ങൾ തടയുമ്പോഴാണ് ഭൂമിയിലെ താപനില ഉയരുന്നത്. ഇതുമൂലം അന്തരീക്ഷത്തിന്റെ കീഴ്പാളിയെയും ഭൗമോപരിതലത്തെയും ചൂടുപിടിപ്പിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയെയാണ് ഹരിതഗൃഹ വാതകങ്ങൾ എന്ന് വിളിക്കുന്നത്. ഇതിൽ കാർബൺ ഡൈ ഓക്സൈഡുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റു വാതകങ്ങളുടെ സാന്നിധ്യം കുറവാണ്.

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെയാണ് കാർബൺ ബഹിർഗമനം ഏറ്റവും കൂടുതലുണ്ടാകുന്നത്. വ്യവസായികവത്കരണത്തിനു ശേഷമാണ് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നത്. കാർബണിനെ വലിയ തോതിൽ ആഗിരണം ചെയ്തിരുന്ന കാടുകൾ വെട്ടി നിരത്തിയത് കാർബൻ മൂലമുണ്ടാകുന്ന ആഘാതം വേഗത്തിലാക്കി.

എങ്ങനെയൊക്കെയാണ് കാലാവസ്ഥ വ്യതിയാനം മനുഷ്യ ജീവനെ നേരിട്ട് ബാധിക്കുന്നത്. ശുദ്ധജലക്ഷാമം, ഭക്ഷ്യോത്പാദനത്തിലെ കുറവ്, തുടർച്ചയായ വെള്ളപ്പൊക്കവും അതുമൂലമുള്ള കെടുതികളും, ഉഷ്ണതരംഗം, കൊടുങ്കാറ്റ് എന്നിവ ഈ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ചൂടുകൂടുകയും ജലം നീരാവിയാവുന്നതിന്റെ തോത് വർദ്ധിക്കുകയും ചിലയിടങ്ങളിൽ ഇതുമൂലം വലിയ മഴയ്ക്കും വെള്ളപ്പൊക്കകെടുത്തികൾക്കും വഴിവെക്കും. ചില സ്ഥലങ്ങളിൽ ഇത് മഞ്ഞ് വീഴ്ചയായും പ്രതിഫലിക്കും. ഉൾപ്രദേശങ്ങളിൽ വരൾച്ചയും സാമുദ്ര പ്രദേശങ്ങളിൽ കടൽ ക്ഷോപമായും ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കും. തുടർച്ചയായ ചുഴാളികാറ്റും പേമാരികൾക്കും വെള്ളപ്പൊക്കത്തിനും കടൽനിരപ്പുയരാനും കാരണമാകും. ഓരോ പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾ വ്യത്യസ്ഥ രീതിയിലായിരിക്കും.

കാർബൻ മലിനീകരണത്തിൽ മുൻപിൽ വൻകിട രാഷ്ട്രങ്ങളാണെങ്കിലും അവികസിത രാജ്യങ്ങളിലായിരിക്കും ഇതിന്റെ ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…