സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അതിജീവന കാലത്തെ അധ്യാപകൻ

നിർമലാദേവി

അധ്യാപനമെന്നത് മഹത്തായ ഒരു കലയാണ്.കുട്ടികളുമായി ഹൃദയം കൊണ്ട് സംവദിക്കുന്ന അധ്യാപകരെ എന്നും ലോകം ആദരിക്കും.
19-ാം നൂറ്റാണ്ടിലെ മഹാനായ ചിന്തകനായിരുന്നു ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ. അദ് ദേഹത്തിന്റെ ജൻമദിനമായ സപ്തംബർ 5, 1962 മുതൽ നാം അധ്യാപക ദിനമായി ആഘോഷിച്ചു പോരുന്നു.
ക്ലാസ്സ് മുറികളിൽ പഠിപ്പിക്കുന്നവർ മാത്രമല്ല ഗുരുക്കൻമാർ. പല തരത്തിലും നമ്മെ പ്രചോദിപ്പിച്ച് വെളിച്ചത്തിലേക്ക് നയിക്കുന്ന പൂവും, പൂമ്പാറ്റയുമുൾപ്പെടെ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളിലും നമുക്ക് ഗുരുക്കൻമാരെ കണ്ടെത്താനാകും. അതുകൊണ്ടാണ് കവി പാടിയത്
“ആരല്ലെൻ ഗുരുനാഥരാ-
രെല്ലൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!” എന്ന്.
അധ്യാപകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്”Generation Gap” ( തലമുറകൾ തമ്മിലുള്ള വിടവ്) ആണ്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ പുതുതലമുറ വളരെയേറെ മുന്നിലാണ്.വീട്ടിലും വിദ്യാലയത്തിലും പലപ്പോഴും കുട്ടികൾ തന്നെയാണ് നമുക്ക് വഴികാട്ടികളായി മാറുന്നത്. ഇങ്ങിനെയിരിക്കെ, അവർക്ക് വേണ്ടത് മാറുന്ന ലോകത്ത് ജീവിക്കാൻ അവരെ പ്രാപ്തരാക്കാനുതകുന്ന വഴികാട്ടികളെയാണ്.അത് പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. വൈവിധ്യമാർന്ന ലോകത്തിന്റെ അനന്ത സാധ്യതകൾ തുറന്നു കാട്ടി, അവരെ ജീവിതത്തിന്റെ അപരിമേയമായ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തേണ്ട ഉത്തരവാദിത്തം കൂടി
അധ്യാപക സമൂഹത്തിനുണ്ട്.
” ജനറേഷൻ ഗ്യാപ്പി”നോടൊപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ് കോവിഡ് കാലമുയർത്തുന്ന മാനസിക സമ്മർദ്ദങ്ങൾ. ആരുമായും കൂട്ടുകൂടാതെ, കളി ചിരികളില്ലാതെ, സ്നേഹവാത്സല്യ പ്രകടനങ്ങളില്ലാതെ വീടെന്ന ലോകത്തെ വിസ്മയലോകമാക്കി മാറ്റിയ കോവിഡെന്ന മഹാമാരി, വിദ്യാർത്ഥികളേയും ഒപ്പം അധ്യാപക സമൂഹത്തേയും വൈകാരികമായും മാനസികമായും സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുന്നു.ഇത് കേവലമായി പറയുന്നതല്ല.മറിച്ച്, അധ്യാപകന്റേയും, വിദ്യാർത്ഥികളുടേയും സന്തോഷത്തിന്റെ കളിത്തൊട്ടിലായ വിദ്യാലയമെന്ന ഉദ്യാനത്തെ കോവിഡ് എന്ന സൂക്ഷ്മജീവി നമ്മിൽ നിന്നകറ്റിയിട്ട് ആറു മാസം പിന്നിടുന്നു. ഓൺലൈൻ സംവിധാനങ്ങളിലൂടെ ആശയ വിനിമയങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും അതിന് ഓജസ്സും തേജസ്സും കുറവാണ്, പരിമിതികളേറെയെന്ന് നാം

അനുഭവിച്ചറിയുന്നു.പരിമിതികൾക്കുള്ളിലും ഈ സാങ്കേതിക ലോകം തരുന്ന പിന്തുണയും, കാഴ്ചകളും ഈ സാഹചര്യത്തിൽ വളരെ വലുതുമാണ്.
നമ്മുടെ സ്വന്തം ആന്തരിക സമ്മർദ്ദത്തോടൊപ്പം കുട്ടികളുടെ പ്രശ്നങ്ങളേയും ഒരേ സമയം സമതുലനം ചെയ്ത് മുന്നേറാനുള്ള ആന്തരിക ശേഷി, ഊർജ്ജം അധ്യാപകൻ സംഭരിച്ചു വയ്ക്കുകയും പകർന്നു നൽകുകയും ചെയ്തു കൊണ്ടിരിക്കണമെന്നതും പുതിയ വെല്ലുവിളിയാണെന്ന് പറയാം.
2 മുതൽ +2 വരെയുള്ള കുഞ്ഞുങ്ങൾ വ്യത്യസ്ത പ്രയാസങ്ങൾ നേരിടുന്നവരാണ്.മാസ്ക് സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയ അതിജീവനകല പരിശീലിപ്പിച്ചേ മതിയാകൂ.
കൂടാതെ, സാങ്കേതിക വിദ്യയുടെ അതിനൂതന സാധ്യതകൾ കണ്ടെത്തി പരിശീലിക്കുക എന്നതും കാലഘട്ടത്തിന് അനിവാര്യതയാണ്.
കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയാണ് നമ്മെ അഭിമുഖീകരിക്കുന്ന വേറൊരു പ്രശ്നം. നമ്മുടെ മുന്നിലിരിക്കുന്ന ഒട്ടുമിക്ക കുട്ടികളുടേയും ആശ്വാസത്തിന്റെ അഭയകേന്ദ്രം സ്കൂളും ക്ലാസ് മുറികളുമാണ്. ആരോടും പങ്കുവയ്ക്കാനാവാത്ത നിരവധി സ്വകാര്യ പ്രശ്നങ്ങൾ മുതിർന്നവരെ പോലെ കുട്ടികളും അനുഭവിക്കുന്നുണ്ട്. എന്നും, എക്കാലത്തും. കോവിഡ് കാലം അതിന് ആക്കം കൂട്ടി എന്നു മാത്രം. കുടുംബവഴക്കുകൾ, സാമ്പത്തിക പ്രയാസങ്ങൾ, പ0നാന്തരീക്ഷമില്ലായ്മ തുടങ്ങി നിരവധി മാനസിക, വൈകാരിക സംഘർഷങ്ങൾ അവർ നേരിടുന്നുണ്ടാവാം. അതിനിടയിൽ പാഠപുസ്തകത്തെ ബോധപൂർവ്വമല്ലാതെ തന്നെ മറന്നേക്കാം. നിത്യവും ഓർമപ്പെടുത്തുന്ന സാഹചര്യമില്ലാത്തതു കൊണ്ട് അതും പ്രയാസം സൃഷ്ടിച്ചേക്കാം.
ഇത്തരം വെല്ലുവിളികൾ മുന്നിലുണ്ടെങ്കിലും നാം മുന്നേറിയിരിക്കും. കാലം മുന്നിലേക്ക് അതിദ്രുതം കുതിച്ചു പായുമ്പോൾ നിപയേയും, പ്രളയത്തേയും പോലെ കോവിഡിനേയും നാം അതിജീവിക്കും.നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ ശാരീരിക അകലവും ഒപ്പം മാനസിക അടുപ്പവും പാലിച്ച്, ക്ഷമയോടെ, ജാഗ്രതയോടെ, കരുതലോടെ ജീവിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…