സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആവർത്തിക്കപ്പടുന്ന കലാപം

ആകാംക്ഷ

മണിപ്പൂരിൽ നിന്നും വരുന്ന വാർത്തകൾ സുഖകരമല്ല.അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ചരിത്രത്തിൽ അടയാളപ്പെട്ട വംശീയ ജാതീയ വേർതിരിവുകളിൽ നിന്ന് പുകഞ്ഞുണ്ടാവുന്നവയാണ്. അത് എളുപ്പത്തിൽ കെടുത്തികളയാവുന്നതല്ല.
അധികാരവും അവകാശവും
സമ്മിശ്രമായി സ്വാധീനിക്കുന്ന സാമൂഹിക പശ്ചാത്തലം എല്ലാ വംശീയ വർഗ്ഗീയ കലാപങ്ങളിലും കാണാം.
മണിപ്പൂരിൽ ആവർത്തിക്കപ്പെടുന്ന കലാപങ്ങളിൽ
തികച്ചും അതാണുള്ളത്.
ഹിറ്റ്ലറുടെ കാലത്തും മുസോളനിയുടെ കാലത്തും ലോകത്ത് എന്തുണ്ടായോ അതൊക്കെ നിലനിർത്തുന്ന
മനസ്സുകൊണ്ടാണ് ഇന്നും ലോകം പുലരുന്നത്.
ബയോളജിക്കൽ സെൻസിന്റെയും പൊളിറ്റിക്കൽ സെൻസിന്റെയും വിധ്വംസകതകൊണ്ടു കെട്ടിപടുത്തവയാണ് നമ്മുടെ അധികാരശ്രേണികളെല്ലാം. അതുകൊണ്ടു ചെറിയ
പ്രേരണകളാൽ ഹിംസാത്മകമാകുന്ന ജീവിവർഗമാകുന്നു മനുഷ്യൻ. കൊടും ശിക്ഷകൾകൊണ്ടോ നിയമ സംഹിത കൊണ്ടോ പരിഹരിക്കപ്പെടുന്നതല്ല നിലവിലുള്ള മനുഷ്യന്റെ പ്രശ്നങ്ങൾ. എങ്കിലും ചിലതൊക്കെ വില കൊടുത്ത് നിയന്ത്രിക്കേണ്ടതുണ്ട്. വിലയിടുന്നതിലും വിലകൊടുക്കുന്നതിലും നമ്മളത്ര മോശക്കാരല്ല.അങ്ങിനെ വിലയിട്ടും വിലപേശിയും ഊട്ടിയുറപ്പിച്ചതാണ് നമ്മുടെ ജനാധിപത്യം.അത് ഏത് സമയത്തും നിരർത്ഥകമാക്കി കൊണ്ടു നിലനിർത്താൻ ഇന്ന് നമുക്കാവുന്നു.
ഭരണകൂടഭീകരതയുടെ പ്രശ്നങ്ങൾ എവിടെയും ലളിതമല്ല. പാക്കിസ്ഥാനും അഫ്ക്കാനിസ്ഥാനും താലിബാനും മതതീവ്രവാദം ഉയർത്തി പിടിച്ചുനില നിൽക്കുന്ന രാഷ്ട്രങ്ങളായി മാറി.നമുക്കും അതാവാമെന്ന് മോഹിക്കുന്നവരാണോ നമ്മുടെ ഭരണാധികാരികൾ.
തത്വത്തിൽ മണിപൂരിൽ പൊട്ടി മുള ക്കുന്നത് വിഭജനവാദമാണ്.വിഭജിക്കപ്പെടുന്നതിന്റെ സുഖങ്ങളറിഞ്ഞവരാണ് ഇന്ത്യക്കാർ. ഗോത്രവർഗ്ഗങ്ങൾക്കെതിരെ ഭരണകൂടംനടത്തുന്ന ഭീകരത
മണിപൂരിന്റെ ചരിത്രത്തിൽ പുതിയതല്ല. മണിപ്പുരിൽ ശരിക്കും വംശഹത്യയ്ക്ക് സമാനമായി കാര്യങ്ങൾ നീങ്ങുന്നു.

ഇന്ത്യയിലെ സ്ത്രീ പോരാളികളുടെ മനസ് ഇത്രകണ്ട് പ്രക്ഷുബ്ധമായ ഒരു സംസ്ഥാനവും വേറെയില്ല. ഇറോം ചാനു ചർമിള ഇവിടെ ജീവിച്ച ഇതിഹാസമാണ്. പക്ഷെ,മണിപ്പൂരിലെ യുദ്ധഭൂമിയിൽ ഇന്ന് കാലെടുത്തു വയ്ക്കുന്ന ഓരോ സ്ത്രീയും ഉള്ളുരുകി പ്രാർത്ഥിക്കുന്നത് തന്റെ മാനം നഷ്ടപ്പെടല്ലെയെന്നാണ്. ഇരുപതും നാൽപതും പ്രായമുള്ള രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് വയലേലയിൽ കൊണ്ടുപോയി ഒരാളെ കൂട്ട ബലാത്സംഗം ചെയ്തത് ദാരുണമായ സംഭവമാണ്.
അതത്രയും കേൾക്കാത്തവരും കാണാത്ത വരുമല്ല നമ്മുടെ നിയമപാലകർ. എന്നിട്ടും ഒരു മാസം പിന്നിട്ടശേഷമാണ് അതൊരു കേസിനാസ്പദമായ സംഗതിയായി വരുന്നത്. അതും ഒരു വീഡിയോ ക്ലിപ്പ് പുറം ലോകം കണ്ടതിന് ശേഷം. അപ്പോൾ ഒരുകാര്യം വ്യക്തമാകുന്നു. ഒട്ടുംതെളിവില്ലാത്ത നിരവധി പീഡനകഥകൾ മണിപ്പൂരിന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവായി നിൽക്കുന്നു. സ്ത്രീകൾ എല്ലാം സഹിച്ചു ജീവിച്ചതിന്റെതെളിവാണ് അവർ നടന്ന വിജനവഴികൾ.
പെൺകരുത്തിന്റെ നാട്ടിലാണിത് സംഭവിച്ചത്. പുരുഷന്മാരേക്കാൾ സ്ത്രീകൾ മുൻ നിരയിൽ നിന്ന് പോരാടുന്ന രാഷ്ട്രീയ ചരിത്രം മണിപൂരിലെ സാമൂഹ്യ ജീവിതത്തിൽ നാം കണ്ടിട്ടുണ്ട്. പത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇപ്പോഴും അവർ പുറകിലല്ലന്നാണ്. കുക്കികളും മെയ്ത യ്കകളും ചേരിതിരിഞ്ഞ് നടത്തുന്ന കലാപത്തിൽ മുൻപന്തിയിൽ സ്ത്രീകളുണ്ട്. പക്ഷെ കൃത്യമായ രാഷ്ട്രീയ സപ്പോർട്ടോടെ കാര്യങ്ങൾ നീളുന്ന മണിപൂരിന്റെ മണ്ണിൽ അവർക്ക് പരിമിതികൾ വരുന്നു.ഇവിടെ
സർക്കാരിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. കലാപങ്ങളവസാനിക്കുമ്പോൾ ശേഷിക്കുന്നത് മുഖ്യമന്ത്രി ബിരേൻസിങിന്റെ തന്ത്രങ്ങളാവണം. നെയ്തികൾക്ക് ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയത്തിലാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.അത് നടപ്പാക്കാൻ പ്രധാനമന്ത്രി സ്വീകരിച്ച മൗനമാണ് ഇന്ന് ലോകം കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…