സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയവും ജീവിതവും

ആകാംക്ഷ

ഈയ്യിടെ കേള്‍ക്കുന്ന വാര്‍ത്തകളിലും അറിയുന്ന വിശേഷങ്ങളിലും മനുഷ്യാവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ കൂടി കൂടി വരുകയാണ്. എത്രക്രൂരവും പൈശാചികവുമായ ഒരു മാനസികാവസ്ഥയിലേക്ക് ഒരാള്‍ക്ക് പെട്ടെന്ന് കടന്നുവരാനാവുന്നു. എല്ലാം മനോരോഗത്തിന്റെ പട്ടികയില്‍ പെടുത്തിക്കൂട. വെറും ഒന്‍പതുമാസം പ്രായമായ സ്വന്തം കുഞ്ഞിനെ കടല്‍തീരത്തെ പാറമടയില്‍ വലിച്ചെറിഞ്ഞ് കാമുകനൊപ്പം ജീവിക്കാനാഗ്രഹിച്ച ഒരു സ്ത്രീയുടെ കഥ, ഇക്കഴിഞ്ഞ വര്‍ഷം കേള്‍ക്കാനിടവന്ന ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. കുടുംബ ബന്ധങ്ങളിലെ ശിഥിലതകൊണ്ടുമാത്രം ഭാര്യമാരെ ഉപേക്ഷിച്ചു പോകുന്ന ഭര്‍ത്താക്കന്മാരുടെയും ഭര്‍ത്താക്കന്‍മാരെ ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും പ്രശ്‌നങ്ങള്‍ ഏറെക്കുറെ ഇന്നൊരു വാര്‍ത്തയല്ലാതായിരിക്കുന്നു… കൂടെ ഇറങ്ങി പുറപ്പെടുന്നത് കൊള്ളരുതാത്ത ജീവിതമുള്ളവരെങ്കിലും ആവേശത്തോടെ, പൂര്‍ണമനസ്സോടെ മറ്റെല്ലാ ബന്ധങ്ങളുമുപേക്ഷിക്കുന്നവരുടേയും എണ്ണം അത്ര പരിമിതമല്ല. ആത്മഹത്യയിലും കൊലയിലും ചെന്നെത്തുന്ന നിരാശയുടെയും ക്രൂരതയുടെയും പല മുഖങ്ങള്‍ ഇന്ന് വേറിട്ടും കാണുന്നു.

തന്റെ സ്വാതന്ത്ര്യന് മുന്‍പില്‍ ബന്ധങ്ങളെല്ലാം വളരെ ചെറിയ ഘടകങ്ങളായി തീരുന്ന ഒരു മാനസികഘടനയെ മനുഷ്യന്‍ എളുപ്പം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതത്തില്‍ അവന്‍/അവള്‍ തനിച്ചാവുന്നതിന്റെ, വലിയ ദുരന്തമാണിത്. ഒരു തെന്നിപോകല്‍. കാരണം ഒരാള്‍ ഒറ്റയ്ക്കാണ് ജീവിതത്തെ നേരിടുന്നത്. നമ്മുടെ സാമൂഹ്യഘടനയില്‍ ആളുകള്‍ ഒന്നിച്ചു നില്‍ക്കുമ്പോഴും അകല്‍ച്ചയുടെ അതിരുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരുറക്കം പോലെ നിശബ്ദമായ സ്വാസ്ഥ്യം മനുഷ്യന് വളരെ കുറച്ചേ കിട്ടുന്നുള്ളു. ആധുനിക ലോകം ന്യൂക്ലിയറായ മനോഘടനയില്‍ പുലരുകയും നവ്യമായതിനെ ആര്‍ത്തിയോടെ സ്വീകരിക്കുകയും ചെയ്യുകയാണ്. ഈ നവ്യത നമുക്ക് ആവശ്യമായിത്തീരുന്നത് നമ്മുടെ ബന്ധങ്ങളുണ്ടാക്കുന്ന കുറവുകള്‍ കൊണ്ടുതന്നെ.

പ്രണയം ഇവിടെയാണ് ജീവിച്ചിരിക്കുന്നത്. പ്രണയത്തിലും സ്വപ്‌നത്തിലും ഒരാള്‍ തനിച്ചാണ്. നൈമിഷികമായ പരികല്പനകളിലാണ് പ്രണയം ഒരാളെ സ്വാധീനിക്കുന്നത്. അത് തീവ്രമായ ഒരനുഭൂതിയാകുന്നിടത്ത് വലിയ ത്യാഗമുണ്ടാകുന്നു..തന്റേടമുണ്ടാകുന്നു. അസ്തിത്വത്തിന്റെ പലതലങ്ങളിലും അവയ്ക്ക് കൈവഴികളുണ്ട്. എല്ലാഅസ്വാസ്ഥ്യങ്ങളും അവര്‍ക്ക് താങ്ങാനാവുന്നു. ഏറെക്കുറെ മനസ്സിനെ ബലപ്പെടുത്തുന്ന ഒരു പുതിയ ശക്തിയായി പ്രണയം മാറുന്നത് അതുകൊണ്ടുകൂടിയാണ്. മാത്രമല്ല, മനുഷ്യന്റെ ശരീരസംബന്ധിയായ ആവശ്യങ്ങളെ പരിഗണിക്കുന്ന മനോമയസൃഷ്ടികൂടിയാണവ. അതുകൊണ്ടുതന്നെ ഏത്് പ്രായത്തിലും ഒരാള്‍ പ്രണയിക്കുന്നുണ്ട്. ഒരാള്‍ക്ക് ഉറക്കംപോലെ, വിശ്രമം പോലെ സ്വാഭാവികമായുണ്ടാവുന്ന ഘടകം. പ്രണയം ഉപാധികളില്ലാതെ പരിഗണിക്കപ്പെടേണ്ടതെങ്കിലും നമ്മുടെ സാമൂഹ്യഘടനയുടെ പശ്ചാത്തലത്തെ അറിഞ്ഞുകൊണ്ടുള്ള സമ്പര്‍ക്കമാണ് ആരോഗ്യകരമായ നിലപാട്. അങ്ങിനെ അറിഞ്ഞില്ലന്ന് വരുമ്പോഴാണ് അതൊരു അഹിതമായി സമൂഹത്തില്‍ വരുന്നതും വളരുന്നതും

കാവ്യലോകത്തെ മനുഷ്യകഥാനുഗായികളായ കവികള്‍ ഈ അഹിതമെന്തന്നറിഞ്ഞ് എഴുതിയവരായിരുന്നു. ആശാന്റെ എല്ലാ ഖണ്ഡകാവ്യങ്ങളിലും മനുഷ്യത്വത്തിന്റെ സമ്പര്‍ക്കത്തെ കൂട്ടുപിടിച്ചാണ് പ്രണയലോകമുണ്ടാക്കിയത്്. വിവേകത്തെ കവിതയാക്കുക എന്നത് നാരായണഗുരുവില്‍ നിന്ന് ആശാന്‍ പഠിച്ചപാഠമാണ്.
അങ്ങനെയുള്ള വിവേകത്തിന്റെ പാഠത്തില്‍ നിന്നാണ് ചിന്താവിഷ്ടയായ സീതയുണ്ടാവുന്നത്. മാതംഗി ഭിക്ഷുഭിലെത്തുന്നതും നളിനി ദിവാകരനിലെത്തുന്നതുമെല്ലാം ഒരു സാംസ്്ക്കാരിക വിവേകം തന്നെ. നൂറ്റാണ്ടുകള്‍ക്ക് ശേഷവും ആശാന്‍ എന്ന കവി കവിയായി പ്രവചിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ. എന്നാല്‍,
നമ്മുടെ കവികളും കലാകാരന്മാരും സൃഷ്ടിച്ച അപമര്യാദകൊണ്ടു തികച്ചും മര്യാദയില്ലായ്മ പകര്‍ത്തുന്ന സാമൂഹ്യഘടനയും മലയാളത്തില്‍ ഉണ്ടായി. ആശാനതില്‍ നിന്നും തികച്ചും വ്യത്യ സ്തനായിരുന്നു. അദ്ദേഹം കേരളീയ ജീവിതത്തിലുണ്ടാക്കിയ നവോത്ഥാനം മനുഷ്യകുലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളില്‍ ഒന്നാണ്.

ആധുനിക സമൂഹത്തില്‍ മനുഷ്യബന്ധങ്ങള്‍ വല്ലാതെ നിസാരവത്ക്കരിക്കപ്പെടുന്നുണ്ട്. സാമൂഹ്യശാസ്ര്തപരമായും ജീവശാസ്ത്രപരമായും ലോകം കൈവരിച്ച നേട്ടങ്ങള്‍ ന്യായികരിക്കപെടാവുന്നതെങ്കില്‍ പോലും നവലിപറല്‍ സമൂഹത്തിന്റെ നീതി ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നവയാണ്. രണ്ടായിരത്തി അഞ്ചൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജന്മമെടുത്ത ബുദ്ധനീതിയില്‍ നിന്നുകൊണ്ടാണ് ഇപ്പോഴും നാം അഹിംസയെ കുറിച്ച് പറയുന്നത്. ആത്മീയ ഗുരക്കന്മാരെ കൊണ്ടു വലഞ്ഞുപോയ ഒരു രാജ്യമാണ് നമ്മുടേത്. മതപരവും ജാതീയവുമായി ഒരു സമൂഹം ഏറ്റവും ഹൃദയശൂന്യമായി തീരുകയാണ് ചെയ്തത്്. അനാരോഗ്യം കൊണ്ടാണ് നമ്മുടെ ലോകം ഇത്ര ചെറുതായി തീര്‍ന്നത്. ആരോഗ്യമുള്ള ഒരാളുടെ ചിന്തകൊണ്ടേ സമാധാനം പുലരു. ഇന്ത്യയുടെ സാസ്‌ക്കാരിക ജീവിതത്തില്‍ വളര്‍ച്ചയെത്താത്ത കുഞ്ഞിന്റെ മാനസികതലമാണുള്ളത്.

ജീവിതത്തിലും ചിന്തയിലും ഏറ്റവും ഉന്മേഷദായകമായ ഒരുലോകമുണ്ടാക്കുന്നിടത്താണ് ഒരു രാജ്യത്തിന് സമ്പന്നമാകാന്‍ പറ്റുക. അവിടെ മനുഷ്യബന്ധങ്ങള്‍ക്ക് മുതല്‍കൂട്ടായി തീരുന്നത് അവരുടെ സാംസ്‌ക്കാരിക ജീവിതമാണ്. അവര്‍ക്ക് നല്ല പ്രണയമുണ്ട്, നല്ല ദാമ്പദ്യമുണ്ട്,് അനുവദനീയമായ സ്വാതന്ത്ര്യമുണ്ട്.

ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, എന്നിങ്ങനെ ലോകത്തെ സന്തോഷത്തിന്റെയും സൗഖ്യത്തിന്റെയും 34 രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍,നമുക്കിക്കാര്യം ബോധ്യമാകും. ലോകത്തിന് വേണ്ടത് സമ്പത്തും സമാധാനവുമാണ്. അതാണ് ജീവിതമുണ്ടാക്കുന്നത്. അതു സാധാരണമാകുന്നിടത്ത് ആരോഗ്യവും സന്തോഷമുണ്ടാകുന്നു. നമ്മുടെ വീടുകളില്‍, സ്‌കൂളുകളില്‍, സംഘടനകളില്‍, പൊതുഇടങ്ങളില്‍ സമാധാനമില്ലാതാകുമ്പോഴാണ് ജീവിതമില്ലാതായിത്തീരുന്നത്. അതുണ്ടാക്കുന്ന മനസ് നമ്മുടെ സിലബസുകള്‍ക്കില്ലെന്നതാണ് സത്യം. മറിച്ച്, ഏററവും സ്വതന്ത്രമായ ചുറ്റുപാടുകളെ ആശ്രയിക്കുകയും You have to stop thinking about ‘me’ and start thinking in term`s of ‘us’-It is not very esay എന്ന് പറയുന്ന കുട്ടികളുടെ അടുത്തും സമാധാനമുണ്ടെന്ന് തോന്നുന്നില്ല. ഈ ലോകം അവരെ പഠിപ്പിച്ചതില്‍ നിന്നാണ് അവര്‍ പറയുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിതം കാണുന്നിടത്തല്ല ജീവിതം അറിയുന്നിടത്താണ് സത്യമിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…