സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇന്നസെന്റ്

ആകാംക്ഷ

മലയാളിക്ക് ഒരു സ്വഭാവനടനെ കൂടി നഷ്ടപ്പെട്ടു. ഇന്നസെന്റ് ഒരു സ്വഭാവനടന്‍ മാത്രമല്ല, ഒരു ഹാസ്യനടന്‍ കൂടിയാണ്. ഒരുപക്ഷെ നാടക പ്രസ്ഥാനത്തിലൂടെ വളര്‍ന്നതുകൊണ്ടാവാം ഇത്ര അനായാസം അഭിനയകളരിയില്‍ ഗുരുസ്ഥാനീയനായ ഒരാളായി ഇന്നസെന്റ് മാറിയത്. പേര് സൂചിപ്പിക്കുന്നത് പോലെ അത്ര ഇന്നസെന്റായ ഒരാളല്ല, ഇന്നസെന്റെന്ന് അദ്ദേഹം അഭിനയിക്കെ പ്രേക്ഷകന്‍ വിലയിരുത്തുന്നു. ഒരു കൊമേഡിയന് വില്ലനായി ശോഭിക്കാന്‍,അസാധ്യമെന്നിരിക്കെ, തനിക്ക് അതുകൂടി സാധ്യമെന്ന് പ്രഖ്യാപിക്കുന്ന ശരീരഭാഷ ഇന്നസെന്റ് സ്വന്തമാക്കിയിരുന്നു.അങ്ങനെ പ്രേക്ഷകന്റെ നിരീക്ഷണത്തിലും ചിന്തയിലും വലിയ സന്ദര്‍ഭങ്ങള്‍ ബാക്കിവെച്ചാണ് ഈ നടന്‍ തന്റെ അരങ്ങൊഴിഞ്ഞിരിക്കുന്നത്. അഭിനയം കൊണ്ടു ഇന്നസെന്റായ ഈ മഹാനടന്‍ ചടുലഭാഷണങ്ങളാല്‍ മലയാളിക്ക് സ്വന്തമായ എല്ലാകുശുബും പ്രകടിപ്പിക്കുന്നതില്‍ വിദഗ്ധനായിരുന്നു. ഇന്നസെന്റായി ജീവിച്ചുപോകുന്ന കേരളീയനെ നാം ഒരുപാട് കാണുന്നുണ്ട്.

ഒരാള്‍ക്ക് മറ്റൊരാളെ അനായാസം ഹൃദ്യമാക്കുവാന്‍ അയാള്‍ ജന്മം കൊണ്ടു സുസാധ്യമക്കേണ്ട വലിയലോകമുണ്ട്. ഒരു നടന്‍ പകര്‍ന്നാടുന്ന വികാരങ്ങളത്രയും സുപരിചിതമായ ഒരു ലോകത്തിന്റെ വിവേകമോ, അവിവേകമോ ആണ്. അങ്ങനെ ലോകത്തിന്റെ പരിചിത മനസ്സുകൊണ്ടു ജീവിക്കുന്നിടത്താണ് ഒരു കലാകാരന്‍ നമ്മുടെ സ്വന്തമായി തീരുന്നത്. ഇന്നസെന്റ് എന്ന നടന്‍ എല്ലാവര്‍ക്കും സുപരിചിതനായ നടനായി തീരുന്നതും അങ്ങനെയാണ്. അയാളായി തീരുന്ന എന്നില്‍ നിന്നാണ്, നമ്മില്‍ നിന്നാണ് പുതിയ നടനുണ്ടാവുന്നത്. നമ്മുടെ സാമൂഹ്യഘടനയില്‍ നടന്നു കൊണ്ടിരിക്കുന്ന എല്ലാ ചലനങ്ങള്‍ക്കും ഒരു നടന്‍ അര്‍ത്ഥമുണ്ടാക്കും. അയാളറിയാതെ അവശേഷിപ്പിക്കുന്ന ജീവിതമാണ് കല. കലയുടെയും സംസ്‌ക്കാരത്തിന്റെയും പുതുമകളെ വാര്‍ത്തെടുക്കുന്ന അനിഷേധ്യനായ ഒരാളാണ് കലാകാരന്‍. പുതിയ മനുഷ്യനേയും മനുഷ്യത്വത്തേയും തിരിച്ചറിയുന്നിടത്ത് നാം എത്തിച്ചേരുത്, അവരിലൂടെയാണ്. നാളിതുവരെയുള്ള സാംസ്‌കാരിക ചരിത്രം മനുഷ്യനെ മനുഷ്യനാവാന്‍ പഠിപ്പിക്കുന്നവയാണ്. ഇന്നസെന്റ് പറയാതെ പറയുന്നതും അതുതന്നെ.

ശരീരഭാഷയെ രൂപാന്തരം ചെയ്യുന്ന അതി വിചിത്രമായ ഒരു സാങ്കേതികതയുണ്ട് അഭിനയത്തില്‍. അഭിനയം ഒരു കലയാവുന്നത് അനുകരണത്തിന്റെ തീവ്രതയിലും ശുദ്ധിയിലുമാണ്. ഏറ്റവും ഗൗരവമുള്ള ഒരാശയത്തെ ഏറ്റവും ലളിതമായ ശരീരഭാഷകൊണ്ടു എഴുപ്പം സാധ്യമാക്കുന്നിടത്താണ് ഒരു നല്ല നടന്റെ ശേഷിയിരിക്കുന്നത്. അയാള്‍ കണ്ടതോ, കേട്ടതോ അറിഞ്ഞതോ ആയ ഒരു ലോകത്തിന്റെ രൂപവും വര്‍ണ്ണവും പുനരാവിഷ്‌ക്കരിക്കുന്നിടത്താണ് മഹാനായ ഒരു കലാകാരനുണ്ടാവുന്നത്. ആവിഷ്‌ക്കാരത്തിന്റെ ശക്തിയും സൗന്ദര്യവുമാണ് കലയുടെ മൂല്യം. അഭിനയ ചേഷ്ടയിലൂടെ ഒരു കലാകാരനുണ്ടാക്കുന്ന അര്‍ത്ഥവും ധ്വനിയും ആസ്വാദകന്റെ മനോവൃത്തിയുടെ മുഖ്യഘടകമായി വരുന്നു.

ഇവിടെ കലാകാരന്‍ ഒരു മാധ്യമം കൂടിയാണ്. അയാളുടെ ഭാഷയും ചേഷ്ടയും ചലനവും ശബ്ദവും നിര്‍മ്മിക്കുന്ന രംഗബോധത്തില്‍ നിന്ന് ആവിഷ്‌ക്കാരത്തിന്റെ പുതിയ തലമുണ്ടാകുന്നു. ഒരു അഭിനേതാവ് ലോകത്തിന്റെ വൈകാരിക തലങ്ങളെ എത്രകണ്ട് പകര്‍ത്തുന്നുവോ അത്രകണ്ട് അയാള്‍ മികച്ച നടനാവുന്നു. ഇന്നസെന്റിലെ നടന്‍ ഈ ശേഷികളെയെല്ലാം അതിവേഗം പകര്‍ന്ന ഒരാളായിരുന്നു. ചടുലശബ്ദങ്ങള്‍ കൊണ്ടും അംഗവിക്ഷേപങ്ങള്‍കൊണ്ടും ഇന്നസെന്റ് രൂപപ്പെടുത്തിയ കാഴ്ചയെ അത്രവേഗം ആര്‍ക്കും സ്വന്തമാക്കാനാവില്ല. അത്രകണ്ട് വലിയ സ്വാതന്ത്ര്യമുപയോഗിച്ചാണ് അദ്ദേഹം ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഒരു പക്ഷെ, സംവിധായകനും രചയിതാവും ഉദ്ദേശിച്ചതിലുമപ്പുറം ഒരു കഥാപാത്രത്തിന് ഇന്നസെന്റ് നല്‍കുന്ന വൈകാരികതലമുണ്ട്.അത് വേറിട്ട അനുഭവമാകുന്നു. ലോകത്തിലെ വലിയ ആര്‍ട്ടിസ്റ്റുകളിലെല്ലാം നമ്മളിത് കാണുന്നു. ചാര്‍ലിചാപ്ലീന്‍ എത്ര ഗൗരവം കൊണ്ടാണ് ചില കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നത്. സ്വപ്‌നവും ചിന്തയും യാഥാര്‍ത്ഥ്യവും കൂട്ടിക്കുഴച്ച് ചാപ്ലീന്‍ നിര്‍മ്മിക്കുന്ന കഥാപാത്രങ്ങള്‍ ഒരു രാജ്യത്തിന്റെതല്ല, ഒരു ലോകത്തിന്റേതാണ്. നമുക്ക് അദ്ദേഹത്തിന്റെ കാഴ്ചയെ ലോകത്തിന്റെ ഏത് കോണിലിരുന്നും വായിക്കാനാവുന്നു. ചലനഭാഷകൊണ്ടു ഹാസ്യവും ആക്ഷേപഹാസ്യവും ധ്വനിപ്പിക്കുന്ന ചാപ്ലിന്‍ ലോകം കണ്ട ഏറ്റവും വലിയ നടനാണ്. മറ്റൊരാള്‍ക്കും പകര്‍ത്താനാവാത്ത വലിയ നടന്‍. അഭിനയ പ്രതിഭ കൊണ്ടു ഇന്നസെന്റ് പകര്‍ന്നാടിയത് ഇത്തരം വലിയ നടന്മാരുടെകൈവഴികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…