സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രോഗപാഠം

ആകാംക്ഷ


ശരീരം രോഗത്തിന്റെ ആവാസവ്യവസ്ഥയാണ്. ഈ ആവാസവ്യവസ്ഥയുടെ സംന്തുലനം കൊണ്ടാണ് എണ്ണമറ്റ ജീവലോകം നിലനില്ക്കുന്നത്. ഒന്ന് ചീഞ്ഞ് മറെറാന്നിന് വളമായി തീരുന്ന ജീവബന്ധങ്ങള്‍. ജീവന്റെ ആദിമവും അന്തിമവുമായ കണ്ണി എപ്പോഴും പുതിയ ഒന്നിന് രൂപം നല്‍കുന്നുണ്ട്. അതൊരു പരിണാമ പ്രക്രിയയുടെ ഭാഗമോ ബന്ധമോ ഒക്കെയാാണ്. എന്നാല്‍ ആരോഗ്യമെന്നത് രോഗാവസ്ഥയെ ശരീരം പ്രതിരോധിക്കുമ്പോള്‍ കിട്ടുന്ന ശക്തിയാണ്. ശരീരം എപ്പോഴും രോഗത്തിന്റെ നിലനില്‍പ്പിനെ സജീവമാക്കുകയും നിര്‍ജീവമാക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥത്തില്‍, നിലനില്‍പ്പിനായി രോഗാവസ്ഥയില്‍ നിന്ന് ശരീരം നടത്തുന്ന പോരാട്ടത്തെയാണ് നാം പ്രതിരോധം എന്നു വിളിക്കുന്നത്. അത് ജന്മനാല്‍ കൈവരുന്നതും നാം പരിശീലിക്കുമ്പോള്‍ കിട്ടുന്നതുമായ ഒന്നാണ്. ആധുനിക സമൂഹം ആ പരിശീലനത്തെ കൈവെടിയുന്നു എന്നതാണ് ഈ അടുത്ത കാലത്ത് കണ്ടുവരുന്ന ദുരന്തം.

അരോഗനായ ഒരാള്‍ എന്ന സങ്കല്പം വളരെ ചെറുതാണ്. കാരണം നാം എപ്പോഴും ഏതെങ്കിലുമൊരു രോഗാവസ്ഥയെ സ്ഥിരമായി കൊണ്ടു നടക്കുന്നുണ്ടു. ലോകജനസംഖ്യയില്‍ 70% ത്തോളം ആളുകള്‍ ഭക്ഷണം കൊണ്ടു പൊടുന്നനെ രോഗഗ്രസ്ഥരാവുന്നവരാണ്.

വീട്ടമ്മമാര്‍ മുതല്‍ ഐ ടി മേഖലയില്‍ ജോലിചെയ്യുന്ന യുവാക്കള്‍ വരെ ഗുരുതരമായ ശാരീരിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിശ്രമമില്ലാതെ മസ്തിഷ്‌ക്കത്തെ കഠിനമായി പ്രവര്‍ത്തിപ്പിക്കുന്നവരും വലിയവിശ്രമത്തിന്റെ മാന്ദ്യത്തില്‍ സ്വഭാവവ്യതിയാനം സംഭവിക്കുന്നവരും നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. മുഖ്യമായും ആരോഗ്യകേന്ദ്രങ്ങളിലെത്തിപ്പെടുന്ന നല്ലൊരു ശതമാനംപേരും രണ്ടു പ്രധാനപ്പെട്ട അസുഖങ്ങളെ പേറിനടക്കുന്നവരാണ്. അത് മറ്റൊന്നുമല്ല, നമുക്ക് സുപരിചിതമായ ബ്ലഡ് പ്രഷറും ഷുഗറുമാണ്. വ്യായാമക്കുറവും തെറ്റായ ഭക്ഷണവും ജനിതകകാരണങ്ങളാലും ഉണ്ടാകുന്നവയാണ്് രണ്ടും. ഒന്നുറപ്പിക്കാം, ഇന്ത്യയില്‍ മഹാഭൂരിപക്ഷത്തെ കൊന്നൊടുക്കുന്നതില്‍ പരോക്ഷമായി ഇവ രണ്ടുമുണ്ട്.


ജീവിതത്തെക്കാള്‍ മരണം തന്നെയാണ് നമ്മുടെ മുന്‍പിലുളള വലിയപ്രശ്‌നം. യൂണിസെഫിന്റെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 22,000 കുഞ്ഞുങ്ങള്‍ ദാരിദ്ര്യം മൂലം മരിക്കുന്നുണ്ട്. പട്ടിണിയോടൊപ്പം രോഗവും ഇവിടെ മരണകാരണമാണ്. വികസ്വ രരാജ്യങ്ങളില്‍ 27-28 ശതമാനം കുഞ്ഞുങ്ങളും ഭാരം കുറഞ്ഞവരും വളര്‍ച്ചക്കുറവുള്ളവരുമാണത്രേ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു ദശലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ മലേറിയ ബാധിച്ച് മരണപ്പെടുന്നു. പോഷകാഹാരക്കുറവ്, ജലലഭ്യതക്കുറവ്, ശുചിത്വമില്ലായ്മ, പകര്‍ച്ചവ്യാധികള്‍, മലിനീകരണം എന്നിവ കൊണ്ടു ദശലക്ഷക്കണക്കിന് ആളുകള്‍ ഒരോ വര്‍ഷവും മരിക്കുന്നുണ്ട്.

ലോകത്ത് വൈറസ് കൊന്നൊടുക്കിയത് മനുഷ്യസഞ്ചയത്തിലെ വലിയൊരു ശതമാനത്തെയാണ്. ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കത്തില്‍ 32 ദശലക്ഷം ആളുകള്‍ എച്ച് ഐ വി ബാധിച്ച് മരണപ്പെട്ടു. വസൂരിരോഗം പിടിപെട്ടവരില്‍ 3ല്‍ ഒരാള്‍ എന്നനിലയില്‍ മരണനിരക്ക് ഉയര്‍ന്നിരുന്നു. മറ്റൊരു വലിയ കൊലയാളിയാണ് ഫ്‌ളൂപാന്‍ഡെമിക്ക്, സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സക്ക് സമാനമെന്ന് പറയപ്പെടുന്ന ഇവ ഒരു നൂറ്റാണ്ട് മുന്‍പ് (1918) അന്‍പത് ദശലക്ഷം ആളുകളെ കൊന്നൊടുക്കി. ചരിത്രത്തില്‍ പ്ലാഗും സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയും ഉണ്ടാക്കിയ പ്രഹരം മനുഷ്യവംശത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ പര്യാപ്തമായ നിലയിലായിരുന്നു.
ഭൂമിയില്‍ മനുഷ്യനോളം നാശമുള്ള മറ്റൊരു ജീവിവര്‍ഗവുമില്ല. കോടാനുകോടിജന്തുക്കളില്‍ രോഗം ബാധിച്ച് കൂടുതല്‍ മരിക്കുന്നതും മനുഷ്യന്‍ തന്നെ..

രോഗവും സര്‍ഗാത്മകതയും

രോഗം വേദനയോളം തന്നെ സര്‍ഗാത്മകമാണ്. ലോകത്ത് ഏറ്റവും വലിയ പ്രതിഭകളില്‍ രോഗം ഒരനുഗ്രഹമായി തീരുന്നത് കാണാം. അവരുടെ ചിന്തയുടെ സൂക്ഷ്മതയ്ക്കും ഏകാഗ്രതയ്ക്കും രോഗം ഒരു ഔഷധമാണ്. ലോകപ്രശസ്തരായ ആയിരക്കണക്കിന് എഴുത്തകാര്‍ നമ്മുടെ മുന്‍പിലുണ്ട്. രോഗാവസ്ഥയ്ക്ക് അനുബന്ധമായി രചനനടത്തിയവരും മാനസികാസ്വാസ്ഥ്യങ്ങളെ അതിജീവിച്ചവരും അതില്‍പെടുന്നു. യുദ്ധഭീകരതപോലെ,രോഗഭീകരതയുടെ ചരിത്രമാണ് ആല്‍ബര്‍ട്ട് കമ്മ്യുവിന്റെ ‘ദി പ്ലാഗ്’ എന്ന നോവല്‍. അള്‍ജീരിയന്‍ നഗരമായ ഒറാനില്‍ ബ്യൂബോണിക് പ്ലേഗ് പടര്‍ന്നു പിടിക്കുന്നു. അധികാരികളുടെയും ചില ഡോക്ടര്‍മാരുടെയും നിസംഗതയിലൂടെ ഒരു നഗരത്തിന് സംഭവിക്കുന്ന ദുരന്തത്തെ പ്രത്യക്ഷവത്ക്കരിക്കുകയാണ് കമ്മ്യൂ. പ്രിയപ്പെട്ടവരുടെ വേദനയും ധര്‍മ്മസങ്കടങ്ങളുമെല്ലാം ഈ നോവലിന്റെ ഇതിവൃത്തഭദ്രതയുടെ ഭാഗം മാത്രമല്ല, അത് നഗരത്തിന്റെ സത്യമാണ്. ഓറന്റെ പാപങ്ങള്‍ക്കുള്ള ദൈവശിക്ഷയായി രോഗത്തെ കാണുന്ന പൗരോഹിത്യസങ്കല്പത്തെയും കമ്മ്യൂവിശകലനവിധേയമാക്കുന്നു. രോഗം നിര്‍മ്മിക്കുന്ന സാംസ്‌ക്കാരിക വസന്തത്തിന്റെ ശബ്ദമായി രചനകള്‍ മാറിയതിന്റെ തെളിവാണിത്.

ഗൂഡാലോചനകള്‍

നൂറ്റാണ്ടുകളെ സാക്ഷ്യമാക്കിക്കൊണ്ടു കടന്നുവന്ന മാരകമായ വൈറസുകള്‍ മനുഷ്യനിര്‍മിതമെന്നും ജന്തുനിര്‍മിതമെന്നുമുള്ള വിലയിരുത്തലുകളുണ്ട്. അത് ശരിയും തെറ്റുമാകാം. പക്ഷെ, ദൈവനിര്‍മിതിയല്ല.
വിദൂര പ്രഹരശേഷിയുള്ള അണ്വായുധങ്ങള്‍ പോലെ മനുഷ്യന്റെ സര്‍വ്വനാശത്തിന് വിത്തുപാകുന്ന രോഗകാരികളോടുള്ള നമ്മുടെ ഭരണാധികാരികളുടെ സമീപനങ്ങള്‍ തീര്‍ത്തും തെറ്റാണ്. ബ്രിട്ടനില്‍ ഒരുകാലത്ത് പ്രകീര്‍ത്തിക്കപ്പെട്ട ഗൂഡാലോചന സിദ്ധാന്ത(Conspiracy Theory)ത്തിന്റെ പ്രണേതാക്കള്‍ക്ക് സമാനമായി, ‘കൊറോണ പോകാന്‍ രാമക്ഷേത്രം പണിയണമെന്ന്’ ഈയ്യിടെ ഒരു ‘വിദ്വാന്‍’ അഭിപ്രായപ്പെട്ടു. ലോകത്ത് കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിക്കേ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്റെ പകുതിയിലധികം ജനതയെ മരിക്കാന്‍ വിട്ട് ‘രാഷ്ട്രമീമാംസ’ നടപ്പിലാക്കി പരാചയപ്പെട്ടത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഇന്ത്യയില്‍ നരേന്ദ്രമോദിയും അമിത്ഷായും പാത്രം മുട്ടി കൊറോണയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചതും പരിഹാസ്യമായി ലോകത്തിന്റെ നെറുകയിലുണ്ട്. ഒടുക്കം ശാസ്ത്രം തന്നെ അവര്‍ക്കും ശരണം.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(4)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(16)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(129)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(26)
Editions

Related

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…