സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അടയുന്ന പൊതുവഴികൾ തുറക്കുന്ന പെരുവഴികൾ

ആകാംക്ഷ
എഡിറ്റോറിയൽ
കേട്ട് കേട്ട് സംവേദന ക്ഷമമല്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് കണ്ട് കണ്ട് കാഴ്ചയില്ലാത്ത ഒരു കാലത്തിലാണ് നാം താമസിക്കുന്നത്. പലതവണ കേട്ടതുകൊണ്ടും കണ്ടതുകൊണ്ടും കാതിന്റെയും കണ്ണിന്റെയും പ്രജ്ഞ നഷ്ടപ്പെട്ട ആളുകളാണ് നാം….

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…

പുഞ്ചിരി

ജീവനുള്ളവയെല്ലാം ചിരിക്കുന്നുണ്ട്. സസ്യങ്ങൾ ആടുകയും പാടുകയും പുഞ്ചിരിക്കയും ചെയ്യുന്നുണ്ടെന്ന് യുറോപ്പുകാരിയായ പ്രശസ്ത ശാസ്ത്രജ്ഞ ബാസ്റ്റർ കരോലിന വർഷങ്ങൾക്കു മുമ്പേ പറഞ്ഞിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ…

തലശ്ശേരിയിലെയും മാഹിയിലെയും അടിമക്കച്ചവടം

മനുഷ്യന് മൃഗത്തിനേക്കാൾ കുറഞ്ഞ വിലയും നിലയുമുണ്ടായിരുന്ന കാലം, മനുഷ്യരെ വാങ്ങുകയും വിൽക്കുകയും ചെയ്ത ഒരു കാലം അത് ഏറെക്കാലം മുൻപത്തെ കഥയൊന്നുമല്ല, മുന്നൂറു നാനൂറുകൊല്ലത്തിനിപ്പുറത്തെ ചരിത്രമാണ്….

ഏഴു തേങ്ങ

മഴതന്നേ മഴ… എത്ര ദിവസമായി തുടങ്ങിയിട്ട്.വീടു പണിയുന്നതിന്റെ കോൺക്രീറ്റു ചെയ്യാൻ സാധിക്കുന്നില്ല. മൂന്നു തവണ കോൺക്രീറ്റിംഗ് മാറ്റിയതാണ്. ഈ വരുന്ന ഞായറാഴ്ച മഴയാണെങ്കിലും മേൽക്കൂര വാർക്കണം…

കേരളീയ സംഗീതവിചാരത്തിൻ്റെ പുസ്തകം

കേരളീയ സംഗീതത്തെ അടുത്തറിയാനുള്ള ശ്രമമാണ് ശ്രീ. രമേശ് ഗോപാലകൃഷ്ണൻ രചിച്ച “സംഗീത കേരളം” എന്ന കൃതി. സംഗീതത്തിൻ്റെ ഉൾപ്പിരിവുകളെക്കുറിച്ച് അവിടവിടെ ചില ലേഖനങ്ങൾ വാർന്നുവീഴുന്നുണ്ടെങ്കിലും സമഗ്രമായ…

പണ്ഡിറ്റ് കറുപ്പൻ

കേരളത്തിൽ കൊച്ചി രാജ്യത്തിൽ പ്രത്യേകിച്ചും പരക്കെ ഉണർന്ന ജാതിവിരുദ്ധ ബോധത്തിന് പണ്ഡിറ്റ് കറുപ്പൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. കവിയും, നാടകകൃത്തും,സാമൂഹിക പരിഷ്കർത്താവും ആയിരുന്ന പണ്ഡിറ്റ് കറുപ്പൻ്റെ…

ജെനിറൊവീനയുടെ അഭ്യർഥന

മൂന്ന് വർഷം മുമ്പ്, ഇതേ ദിവസം, വൈകുന്നേരം 4.30 ആകുമ്പോഴേക്കും കുപ്രസിദ്ധമായ ഭീമ കൊറേഗാവ് കേസിൽ ഹാനി ബാബു അറസ്റ്റിലായിരുന്നു. അരികുവൽകൃതരായ അനേകം വിദ്യാർത്ഥികൾ അവരുടെ…

മൂന്നാംനാൾ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു… പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..പാതി തുറന്ന കണ്ണിൽ ഭയവും… മുറ്റത്ത് നിറയെ…

പൂച്ചക്കാര്, സോറി, "യോഗയ്ക്ക്" ആര് മണികെട്ടും

“യോഗ” ദിനമൊക്കെ കഴിഞ്ഞിരിക്കുന്നു.! രാജ്യം മുഴുവന്‍ കേരളം ഉള്‍പ്പെടെ യോഗ ദിനം ആചരിച്ച് തകര്‍ത്തു! കഴിഞ്ഞ ഏറെ നാളുകളായി യോഗയുടെ ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചുള്ള ഒരു…

നോമ്പോർമ്മകൾ

റമദാൻബർക്കത്തിന്റെ പരിമള പ്പകലുകളിൽ മൈലാഞ്ചി മൊഞ്ചുള്ള ഓൾടെ വിളിയിൽ ഞാനാ മുറ്റത്ത് ഓടിയെത്തും പട്ടുറുമാലിന്റെ നൈർമല്യമുള്ള വെളുത്ത പത്തിരികൾ ആവി പറക്കുന്ന കോഴിക്കറിയോടൊപ്പം ചായ്‌പ്പിന്റെ അരത്തിണ്ണയിൽ…

കൈഫി ആസ്മി: കവിതയിൽ സമരം തിളച്ച കാലം

ഉണരൂ, എന്റെ പ്രണയിനീ എന്നോടൊപ്പം നടക്കൂ. നമ്മുടെ ലോകത്ത് യുദ്ധത്തിന്റെ അഗ്നിജ്വാലകള്‍. കാലത്തിനും വിധിക്കും ഇന്ന് ഒരേ അഭിലാഷങ്ങൾ തിളച്ച ലാവകള്‍ പോലെ ഒഴുകും നമ്മുടെ…

തുരുത്ത്

പ്രതീക്ഷയുടെ ദീർഘനിശ്വാസവും നിലക്കുന്ന നേരത്ത് ജീവിതത്തിന്റെ കച്ചിത്തുരുമ്പ് പോലെ ചില തുരുത്തുകൾ കണ്ടുകിട്ടും.ചിലപ്പോൾ ചില മനുഷ്യരുടെ രൂപത്തിൽ..! ഹൃദയത്തിന്റെ നിറമുള്ള പനിനീർപ്പൂക്കൾ മാറോടു ചേർത്തു പിടിച്ച്…

വരയും വി മോഹനനും

എനിക്കൊരിക്കലും (നിലവിൽ ) നേരിൽ കാണാൻ സാധിക്കാത്ത നിങ്ങൾക്കു മാത്രം കാണാൻ കഴിയുന്ന എന്റെ നേർചിത്രം – അഥവാ പിറകിൽ നിന്നു നോക്കികാണുന്ന ഞാനെന്നവന്റെ യഥാതഥ…

നിലാവ്

നിലാവേ നിലാവേ .. നീലനിലാവേ…… നീയുതിർത്തൊരാ പൂമെത്തയിൽ മെല്ലെ നിദ്രാവിഹീനയായിരിപ്പൂ ഞാ…നിരിപ്പു.. പാലൊളി ചിതറും നിൻ മുഖബിംബമാകെയാ നിർഝരിയിൽ വീണലിഞ്ഞു നിലാവേ….. നീലനിലാവേ… ഇരുളിൽ മുങ്ങുമെൻ…

ഭക്ഷണം

വിശന്നു വലഞ്ഞു കാത്തിരിപ്പിനൊടുവിൽ അയാൾ ഭക്ഷണവുമായി എത്തി. ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടാണ് അയാൾ വന്നത്. ആർക്കോവേണ്ടിയിട്ടെന്നപോലെ അയാൾ ഇലയിൽ ചോറ് വിതറി. വിശപ്പ് എങ്ങോപോയി ഒന്നും…

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…

പൂർണ്ണത

ആശയങ്ങളെ ; നിങ്ങൾ നിയമാവലികളിൽ പിടയുന്നോ! ഭാഷകളോട് കണ്ണടക്കു, ചിന്തകളിൽ നിറയൂ. സംവദിക്കാൻ എന്തിനീ പദങ്ങൾ. വർണ്ണങ്ങൾ,ചുവടുകൾ, ഭാവങ്ങൾ, മുദ്രകൾ, എന്തിന്; മഹാമൗനവും. ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.എന്നാൽ…

ഹൃദയ ശൂന്യത

അവളുടെ ഹൃദയംപൊള്ളയായ ഒരു മരപ്പാവയുടേതായിരുന്നു … അത് മുറിയുന്നില്ലചോര കിനിയുന്നില്ലനെടുവീർപ്പിടുന്നില്ല … ഹൃദയമില്ലാത്ത ശൂന്യതഹോമഹാഭാഗ്യം … നോവുന്നില്ലനീറുന്നില്ല അതെന്നേ മരണപ്പെട്ട മരമായിരിക്കുന്നു ….

മൃതി പർവം

കാലങ്ങൾ എന്നിൽ കരവിരുത് ചാർത്തുമ്പോൾ, ഞാൻ മൃതിയോടടുക്കുന്നുവോ ? ത്വക്ക് ചുളിഞ്ഞിട്ടില്ല, ഓർമ്മകൾ മാഞ്ഞിട്ടില്ല, പക്ഷെ മരണം എന്ന മഹാവൈദ്യൻ എന്നരികിലുണ്ട്. ജന്മമെന്ന ശ്വാശ്വത സത്യം…

ജീവികളുടെ ലോകം

ആശയ കുഴപ്പത്തിലാക്കുന്ന കുറുക്കനും കുറുനരിയും ബംഗാൾ ഫോക്സും…ജൈവവൈവിധ്യത്തിൽ അവയുടെ പ്രാധാന്യവും അറിയാതെ പോകരുതേ .. ജീവന്റെ വൈവിധ്യമാണ് ജൈവവൈവിധ്യം ,നമ്മുടെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം ,അവതമ്മിലുള്ള…

പാലകുഴ രാമൻ

വൈക്കം സത്യാഗ്രഹത്തിൽ ഏറ്റവുമധികം ത്യാഗമനുഭവിച്ചത് പാലക്കുഴരാമൻ ഇളയത് ആയിരുന്നു. രണ്ടു കണ്ണുകളാണ് അദ്ദേഹം അയിത്തത്തിനെതിരായ പോരാട്ടത്തിൽഅർപ്പിച്ചത്. കൊല്ലവർഷം 1099 മിഥുനത്തിലായിരുന്നു ഇളയതിന് കാഴ്ച നഷ്ടപ്പെട്ട സംഭവം….

വായിക്കുമ്പോൾ:

ഓരോ വാക്കും ഒളിപ്പിയ്ക്കുന്നുണ്ടതിൽ ഒരു വിസ്ഫോടനം. മുന്നേറ്റം നടത്താനായ്‌ വെമ്പുന്നുണ്ടുള്ളിൽ സൂക്ഷ്മം നീരാളിക്കൈവിരലറ്റത്ത്‌ മിന്നലിന്നൊരു തരി. തൊടുത്തുവിടപ്പെട്ടാൽ താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്‌ ഒരു രഹസ്യത്തെയെന്നപോലെ തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്‌…

ചരമ കോളം

കൊമ്പൊടിഞ്ഞാമാക്കലിൽ നിന്നും ചാലക്കുടിയിലേക്ക് പോകവേ മൂന്നാമത്തെ നാഴികകല്ലിനു ശേഷം ഏഴാമത്തെ വളവും കഴിഞ്ഞ് യക്ഷി മൂലയുടെ ഇടതു വശത്തിലെ ഇലക്ട്രിക് പോസ്റ്റിൽ ഞാത്തിയിട്ടിരിക്കുന്ന മരണ അറിയിപ്പ്…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…

വയനാടൻ ചരിത്രത്തിലെ വയനാടൻ ചെട്ടിമാർ

ഭൂമിശാസ്ത്രപരമായ ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ സാംസ്കാരിക വൈവിധ്യങ്ങളും ജൈവിക വൈവിധ്യങ്ങ ളും ദൈവികമായി പരമാർശിക്കുന്ന പ്രാചീന ഗോത്ര വിഭാഗങ്ങളുടെ തനതു ആചാരങ്ങളും അനുഷ്ഠാനങ്ങളും കുറച്ചെങ്കിലും നിലനിക്കുന്നത്…

വാടിയ ആസ്റ്റർ പൂക്കൾ

വെയിൽ എന്നത്തേതും പോലെ റോഡിനെ ചുട്ടുപൊള്ളിക്കാൻ തുടങ്ങി, പള്ളിയിൽ നിന്നും നൊവേന കഴിഞ്ഞെത്തുന്ന ആളുകൾ വിയർപ്പാറ്റി മേരിക്കുട്ടിയുടെ സർബത്ത് കടയുടെ ഓരത്തേക്കു ചേർന്നുനിന്നു.ചില വ്യാഴാഴ്ചകൾ ഇങ്ങനെയാണ്…….

ഒരാളെന്ന മുറിവിലൂടെ ഒഴുകുമ്പോൾ

അതേ സഖി……. ഞാൻ പ്രേമിച്ചു നോക്കി അതും നിലം തൊടാതെ ആകാശത്തേക്ക് പറക്കും വണ്ണം. അതെന്റെ ധൈര്യത്തെ ഇല്ലായ്മ ചെയ്തു. എന്റെ ശൂന്യമായ നേരങ്ങളിൽ ഒരാളെ…

പ്രാണം എന്ന പ്രണയം

Muralidharan Punnekkad
ജീവിതത്തിന്റെ ആഴവും പരപ്പും വൈവിദ്ധ്യങ്ങളുടെ പ്രശ്നങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതാണ് നോവൽ. ഒരു ചെറുകഥയിൽ പലപ്പോഴും ജീവിതത്തിന്റെ ഒരു ചെറിയ ഏടിനെ സ്പർശിച്ച് വായനക്കാരിൽ ചില ചലനങ്ങൾ…

വെളുത്ത സാരിയും ചുവന്ന കണ്ണുകളും

ഇരുട്ടിനുള്ളിലെ ലോകത്തെപ്പറ്റി അവനെ പഠിപ്പിച്ചത് സമൂഹമാണ്. അവിടെ മരിച്ചവരുടെ ആത്മാക്കൾ സ്വൈര്യവിഹാരം നടത്തുന്നു. അവർ പാട്ടുപാടും, ആ ഈണങ്ങൾക്ക് താളമിട്ട് കരിമ്പനയോലകളാടും… പാലപ്പൂ പൊഴിയും. എവിടെ…

മധുരത്തെരുവ്

കേരളത്തിന്റെ സാമൂഹിക സാംസ്കാരിക തലത്തിൽ എന്നല്ല സ്വാതന്ത്ര്യസമര ചരിത്രത്തിലും എന്നും ശ്രദ്ധേയമായി കാണപ്പെടുന്ന കോഴിക്കോടും, അവിടത്തെ ജനങ്ങളുടെ ജീവിതരീതിയും , അതിലലിഞ്ഞിട്ടുള്ള സംഗീതവും , വ്യവസായത്തിന്…

പഴയിടവും എം.ടി.യുടെ രണ്ടാമൂഴവും..

പഴയിടം മോഹനൻ നമ്പൂതിരിയും പാചകവും ചർച്ചചെയ്യപ്പെടുന്നകാലത്ത് …. വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ എഴുതുന്നത്. ഒരാൾ ഒരു നോവലെഴുതുക…അത്, വായിച്ച് മറ്റൊരാൾ ആത്മഹത്യ ഉപേക്ഷിച്ച് ജീവിതത്തിലേക്ക്…

മണ്ണെണ്ണ വിളക്ക്

വിളക്കാണവൾ, നിലവിള ക്കായഞ്ചു തിരിയിൽ തെളിഞ്ഞിരുന്നോൾ പകലുകൾതൻ കല്പാടുക ളകലുന്നതിന്നൊപ്പം തിരിനാളത്തിൻ വെട്ടം കുറഞ്ഞു പോയവൾ ആർക്കാർക്കുമായെണ്ണ പകർന്നവൾ ഒന്നു മിന്നുവാൻ ഒരു തുള്ളിയില്ലാതെ വറ്റിവരണ്ടു…

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…

പ്രണയമെന്നു വിളിക്കുന്നതിനെ പറ്റി

പ്രാണൻ പറിച്ചെടുക്കും പ്രണയമീയിരു മാനസങ്ങൾ പലതും പറയാതെ പറഞ്ഞൊരിക്കൽ പകയൂതിയൂതിയൊടുക്കം കത്തിച്ചാമ്പലാവുമോ അതോ കത്തി മൂർച്ചയിൽ പിടയുമോ പ്രാണൻ പറിച്ചെടുക്കും പ്രണയമീയിരു മാനസങ്ങൾ പിന്നെയുമെത്രയോ ദൂരങ്ങൾ…

അച്ഛനായി തീരുന്ന മകന്‍

ബാല്യവും കൗമാരവും യൗവ്വനവും തീര്‍ന്നുപോകാതെ നില്‍ക്കുന്നിടത്താണ് സുധീഷിന് എഴുത്തിന്റെ ലോകമുണ്ടാവുന്നത്. പുഴപോലെ, ആകാശം പോലെ മൗനം കൊണ്ടവ ഏകാന്തവും സ്‌നേഹം കൊണ്ടവ നിതാന്തവും. അടുക്കുന്തോറും അകന്നുപോകുന്ന…

അവിശ്വസ്തയായ ഭാര്യ

മൊഴിമാറ്റം: ബിനോയ് വി അങ്ങനെയിരിക്കെ ഞാൻ അവളുമൊത്തു പുഴക്കരയിലേക്കു പോയി. അവൾ വിവാഹിതയല്ലെന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷെ അവൾക്ക് ഒരു ഭർത്താവ് ഉണ്ടായിരുന്നു . അന്ന്…

ശിഖരം - ശില്പ ചിത്ര പ്രദർശനം

സമൂഹത്തിൽ ആദരണീയസ്ഥാനം അർഹിക്കുന്നവരാണ് ഗുരുനാഥന്മാർ.വിജ്ഞാനസമ്പാദനം എന്നത് ശ്രേഷ്ഠ കർമവുമാണ് .സ്ഥിരോത്സാഹവും ക്ഷമയും ഉള്ളവർ അത് പൂർത്തീകരിക്കുന്നു.ഗുരുവിനെ അംഗീകരിച്ചും അറിഞ്ഞും അർഹിക്കുന്ന ആദരവ് നൽകിയും വിനയാന്വിതരാവുക എന്നത്…

കാല്പനികതയുടെ കലാപങ്ങൾ 'ഉമ്മാച്ചു'വിൽ

മലയാള നോവൽ സാഹിത്യത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സംഭാവന നൽകിയ എഴുത്തുകാരനാണ് ഉറൂബ്. പ്രണയത്തിന്റേയും വൈകാരികഭാവങ്ങളുടേയും ഗൃഹാതുരത പതിപ്പിച്ച നോവലിസ്റ്റാണ് അദ്ദേഹം. പ്രണയവും നിരാസവും അതിന്റെ…

ലൂണ ലേയ്ക്ക് തുറന്നുവെച്ചൊരുപുസ്തകം .

ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് . ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം…

സമയം

സമയം തീരുകയാണ് ; ഭൂമിയിലെ സമയം തീർന്നു തീർന്നു പോകുന്നു. നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി ദിവസങ്ങൾ , ആഴ്ചകൾ, മാസങ്ങളായി വർഷങ്ങളായി സമയം തീർന്നു പോവുകയാണ്…

ഒറ്റമരം

നമുക്ക് ഈ പ്രണയതീരത്ത് വെറുതെയിരിക്കാം, കഥകൾ പറഞ്ഞ് കണ്ണിൽ നോക്കിയിരിക്കാം. വെയിലും മഴയും മഞ്ഞും കുളിരും നാം അറിയണമെന്നില്ല. ഋതുക്കൾ എത്ര മാറി വന്നാലും ഈ…

'ഖെദ്ദ' = കെണി

പ്രിയപ്പെട്ട സുഹൃത്തും സംവിധായകനുമായ മനോജ് കാനയുടെ പുതിയ ചിത്രമായ’ഖെദ്ദ’ കോഴിക്കോട് കൈരളി തിയ്യേറ്ററിൽ വെച്ച് ഫസ്റ്റ് ഷോയ്ക്ക് ആദ്യം തന്നെ എത്തി കയറിക്കണ്ടു. ഇത്രമേൽ ആനുകാലിക…

ദൈവത്തിന്റെ ഗോൾ

ഡീഗോ, ഒരു കാൽപന്തിനെ ഓർമ്മിപ്പിക്കുന്നു നീ. ഈ ഭൂഗോളത്തെയാണ് നിന്റെ മെയ്യിലിട്ട് ഒരു കാൽപന്തു പോലെ നീയമ്മാനമാടിയത്. ലഹരിയായികുന്നു നിന്റെ പതാക. കളിക്കളത്തിൽ പന്ത് പോലുരുണ്ടും…