രണ്ടു കവിതകള്‍
- April 19, 2022
കാഴ്ചയ്ക്കുമപ്പുറം കാഴ്ചയ്ക്കുമപ്പുറം ഒരു കടലുണ്ട്.നിന്റെ മനസ്സുപോലൊന്ന്തിരകളെ ചുഴികളെ എണ്ണിത്തീർക്കാൻ കഴിയാത്തത് !ഒരാകാശമുണ്ട് ,ദിനവും ജനിച്ചു മരിക്കുന്ന ഒരായിരം നക്ഷത്രങ്ങളുള്ളത് !വെളിച്ചം വിരുന്നു വരാത്ത വിദൂരമായ വീഥികളുണ്ടവിടെ…