സഞ്ചാരികൾ കാനായി തോമയും എഴുപതുപേരും കേരളകരയിൽ
ജൂൺ 345 ൽ നങ്കൂരമിട്ടു. ജൂത കേരളം പിറക്കുന്നതിവിടെ നിന്നാണ്. ഇന്ത്യയിൽ ആദ്യമായി ജൂതന്മാരെത്തിയത് കേരള ത്തിലേക്കാണെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. സോളമന്റെ കച്ച വടക്കപ്പലുകളിൽ തടിയും കുരുമുള കുമൊക്കെയായി വന്നു പൊയ്ക്കൊ ണ്ടിരുന്നവരാണ് അവർ. പഴയ മുസിരിസ് തുറമുഖത്തായിരുന്നു ഇവരുടെ വരവ്. പിന്നീട് അസീറിയന്മാരും ബാബി ലോണിയരും റോമാക്കാരുമൊക്കെ പാല സ്തീൻ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ട് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് എത്തപ്പെട്ടവരാണ് കേരളത്തിലെ ആദ്യ ജൂതന്മാർ. 1341 ലെ വെള്ളപ്പൊക്കത്തിൽ മുസിരിസ് തുറമുഖം ഇല്ലാതായതാണ് കൊച്ചി യിലേക്ക് ജൂതന്മാർ നീങ്ങാൻ കാരണം. കൊച്ചി നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ മാറി മട്ടാഞ്ചേരി ജൂത തെരുവിലൊതുങ്ങുന്ന ജൂത കേരളം വലിയ പഠനങ്ങൾക്കു കാരണ മായിത്തീർന്നു. ജന്മം കൊണ്ടും കർമ്മം കൊണ്ടുമെല്ലാം കൊച്ചിക്കാരണെങ്കിലും തങ്ങളുടെ സാംസ്കാരിക തനിമ നിലനിർത്തുന്നതിൽ ഇവർ പ്രത്യേക ശ്രദ്ധ നൽകുന്നു. അതിനാൽത്തന്നെ ജൂത തെരുവിലെ കാഴ്ചകളും ജൂതരുടെ ഉത്സവങ്ങളുമൊക്കെ വലിയ ടൂറിസം ആകർഷണങ്ങളായി വളരുകയാണ്. മുപ്പത് നൂറ്റാണ്ടു കാലത്തെ ചരിത്രം പരിശോധിക്കുമ്പോൾ കേരളക്കരയി ലെത്തിയ ഒരു വലിയ സമൂഹം ഇന്ന് ഒരു ചെറിയ ആൾ കൂട്ടമായി ചുരുങ്ങിയതു കാണാം.സാധാരണ ജനസംഖ്യാ വളർച്ച നിരക്കു കോലുകൊണ്ട് അളന്നു നോക്കിയാൽ ജൂത ലക്ഷങ്ങൾ നില നിൽക്കുന്ന ജൂത കേരളം കാണണം.
ബി.സി 975 മുതൽ എ.ഡി 345 ൽ കപ്പലിറങ്ങിയ എഴുപതു പേരുടെ പിന്മുറക്കാർ അടക്കം 1951 ലെ ജനസം ഖ്യാ നിരക്ക് പ്രകാരം 26000 ജൂതന്മാർ ഉണ്ടായിരുന്നു. 1948 മെയ് 14 ന് ഇസ്രാ യേൽ രൂപീകരണത്തിന് ശേഷം 1961 ലെ ജനസംഖ്യാ നിരക്കനുസരിച്ച് 370 ലേക്ക് ചുരുങ്ങി. 2001 ൽ 51 പേരായും ഇന്ന് അത് 21 ആയും ചുരുങ്ങി. ഒരു വലിയ സമൂഹത്തിന്റെ കേവലമായ ആൾ കൂട്ടത്തിലേക്കുള്ള ചുരുങ്ങലിന്റെ ചിത്രം തീർത്തും വിചിത്രമായ ചരിത്രം തന്നെ ജൂതന്മാർ ഇസ്രായേലിലേക്ക് മടങ്ങിയതു പോലെതന്നെ കേരളത്തിൽ ജൂതന്മാരുടെ എണ്ണത്തിൽ ഇത്രയേറെ കുറവുണ്ടാകാൻ കാരണം നില വിലുണ്ടായിരുന്ന പലരും മറ്റുമതങ്ങളി ലേക്ക് മാറിയതും, സ്വത്വം വെളിപ്പെ ടുത്താനാഗ്രഹിക്കാത്ത ചിലരുടെ പിൻ വലിയലുമാണ് .
- June 6, 2022
- സംസ്കാരം
പി പി മുബഷീർ