സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആക്ഷൻ കട്ട്

ഷഹീം ഒ. പി

സ്ട്രീമിങ് പ്ലാറ്റുഫോമുകളിലെ ചലച്ചിത്രാവിഷ്കാരവും മതനിന്ദ, അശ്ലീലം തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പ്രീ സെൻസറിങിന് വിധേയമാകാൻ പോവുകയാണ്. ഭരണകൂട നിയന്ത്രണം ഇത്തരം ആവിഷ്കാരങ്ങളെ ഏതുരീതിയിലായിരിക്കും മാറ്റിയെടുക്കുന്നത്?

ലോകത്താകമാനമുള്ള മാനവരാശിയുടെ ദൈനംദിന ജീവിതരീതിയെ ഉടച്ചുവാർത്തുകൊണ്ടാണ് മഹാമാരിക്കാലഘട്ടം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെ സാമൂഹിക ജീവിതത്തെ അത് സാരമായിത്തന്നെ ബാധിച്ചു. സാമൂഹിക ജീവിതത്തിൽ നിന്നും സാമൂഹിക അകലത്തിലേക്കുള്ള ദൂരവും മനുഷ്യൻ ഒരു പരിധിവരെ ഉൾക്കൊണ്ടു. പ്രപഞ്ചത്തിലെ മനുഷ്യസമൂഹം കയ്യാളുന്ന മറ്റെല്ലാമേഖലകളേയും പോലെ സിനിമാ മേഖലയും വലിയൊരു അനിശ്ചിതത്വത്തിലായി. ബിഗ് സ്ക്രീനുകൾക്കു മുന്നിലെ ആൾകൂട്ട സിനിമാ ആസ്വാദനം അസാധ്യമായിമാറി. ആഴ്ചകളോളം നീണ്ടുനിന്ന ലോക്ഡൗൺ വ്യക്തി ജീവിതങ്ങളെ വലിയതോതിൽ തന്നെ മാറ്റിമറിച്ച സമയമായിരുന്നു.

ലോക്ഡൗണിൽ എല്ലാവർക്കും ഒരുപോലെ സുലഭമായ പ്രധാനപ്പെട്ട ഒരു കാര്യം ആവശ്യത്തിനും ആവശ്യത്തിലധികവും ഒഴിവുസമായങ്ങൾ കിട്ടി എന്നുള്ളതാണ്. പിന്നീട് ദിവസങ്ങൾ തള്ളിനീക്കേണ്ടിവരികയും വീടുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിയ ദിവസങ്ങളിൽ സാമൂഹിക ജീവിതാന്തരീക്ഷം സൃഷ്ടിക്കാനും ഏകാന്തതയും വിരസതയും ഒഴിവാക്കാനും വലിയതോതിൽ തന്നെ സഹായിച്ചത് ആശയവിനിമയ സാങ്കേതികവിദ്യകളിൽ കൈവരിച്ച മുന്നേറ്റം തന്നെയാണ്. വീടുകൾക്കുള്ളിൽ തന്നെ സ്മാർട്ട് ഡിവൈസുകളിലൂടെയും ഇന്റർനെറ്റിലൂടെയും ലോകത്തിന്റെ വാതിൽ തുറന്നുകിടന്നു. സിനിമകളും സാമൂഹിക മാധ്യമങ്ങളും തന്നെയാവാം വിരസതയിൽ നിന്നും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും വലിയ തോതിൽ മനുഷ്യനെ സഹായിച്ചത്.
കോവിഡ് കാലത്ത് സർവ്വ മേഖലകളേയും പോലെ സിനിമാ മേഖലയും അനിശ്ചിതത്വത്തിലായി. ചിത്രീകരണം പൂർണമായി നിലച്ചു. ബിഗ്‌സ്‌ക്രീൻ സിനിമാ കാഴ്ച്ചകൾ പൂർണമായും ഒഴിവാക്കേണ്ടി വന്നു. എന്നാൽ സാങ്കേതിക വിദ്യയിലെ വളർച്ചയും പരിധിയില്ലാത്ത ഇന്റർനെറ്റ് സേവനങ്ങളും സിനിമാ കാഴ്ച്ചയിൽ പുതിയൊരു വിപ്ലവം തന്നെ തീർത്തു.
രാജ്യത്തെ ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ ഉപയോഗത്തെ രണ്ടു കാലഘട്ടമായി തരം തിരിക്കാൻ റിലയൻസ് ഗ്രൂപ്പിനാവും. ടെലികമ്മ്യൂണിക്കേഷൻ/സ്മാർട്ട്ഫോൺ സേവന രംഗത്ത് ഒരു വിപ്ലവം തന്നെയായിരുന്നു ജിയോയുടെ കടന്നുവരവിലൂടെ ഇന്ത്യയിൽ ഉണ്ടായത്. പരിധിയില്ലാത്ത ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ മൊബൈൽ സേവന രംഗത്തിന്റെയും ടെക്-സ്മാർട്ട് ഫോൺ വിപണിയെയും വലിയരീതിയിൽ മുന്നോട്ടു നയിച്ചു. സിനിമ പ്രേക്ഷകർക്ക് മുന്നിലും ലോകസിനിമയുടെ വാതിലുകൾ തുറന്നിട്ട് കൊടുത്തു. സിനിമാ ആസ്വാദനത്തെ അതിന്റെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ ഈ വിപ്ലവത്തിന് കഴിഞ്ഞു. സാമൂഹിക മാധ്യമ കൂട്ടായ്മകളിലൂടെ ലോക സിനിമകൾ ചർച്ചചെയ്യപ്പെട്ടു. അഭിപ്രായങ്ങൾ പങ്കുവെക്കപ്പെട്ടു. കൂടുതൽ പേരെ സിനിമ കാണുന്നതിന് ഇത്തരം കൂട്ടായ്മകളും ചർച്ചകളും പ്രോത്സാഹിപ്പിച്ചു. Msone (malayalamsubtitle.org) പോലെയുള്ള കൂട്ടായ്മകൾ ലോക സിനിമകൾക്ക് മലയാളം സബ്‌ടൈറ്റിൽ പരിഭാഷകൾ നൽകി. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു സിനിമകൾ സാധാരണക്കാരായ പ്രേക്ഷകർക്കും ആസ്വാദ്യകരമായി.
ലോക്ക്ഡൗണാണ് ഇന്ത്യയിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ ജനകീയമാക്കിയത്. പരിധിയില്ലാത്ത കാഴ്ചകളുടെയും ആസ്വാദനത്തിന്റെയും ലോകമാണ് അത് കാഴ്ച്ചക്കാർക്കുമുന്നിൽ ഒരുക്കിയത്. പ്രാദേശികമായ ഉള്ളടക്കങ്ങളും വലിയതോതിൽ സ്വീകാര്യത നേടുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ”കരിക്ക്’ പോലെയുള്ള കണ്ടന്റുകളുടെ വിജയം.
460 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപപോക്താക്കളുള്ള ഇന്ത്യ സ്ട്രീമിങ് സർവീസുകളെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ്. തീവ്രദേശീയതയും മാസ് മസാലാ ചിത്രങ്ങളും മാത്രാമായി അരങ്ങുവാണിരുന്ന ബോളീവുഡ് ആഖ്യാന രീതിക്ക് ഒരു തരത്തിൽ ബദലാകാനും ഇത്തരം കണ്ടന്റുകൾക്കാവുന്നുണ്ട്. സർവ്വമേഖലകളെയും പോലെത്തന്നെ രാഷ്ട്രീയ ഹിന്ദുത്വം ബോളീവുഡിനെയും തങ്ങളുടെ പ്രചാരണായുധമാക്കി. ഇത്തരം ആഖ്യാനങ്ങൾക്ക് ഒരു ബദൽ മാർഗമുണ്ടാക്കാൻ ഒറിജിനലുകളും വെബ്‌സീരീസുകളും സ്വാതന്ത്ര്യം നൽകി. ആശയ സംവാദത്തിനുള്ള ഈ സ്വാതന്ത്ര്യം കലാമൂല്യമുള്ളതും പൊള്ളുന്ന രാഷ്ട്രീയ സത്യങ്ങൾ പേറുന്നതുമായ ഉള്ളടക്കങ്ങൾക്കും വഴിയൊരുക്കി.
സ്ട്രീമിങ് സർവീസുകൾ ഒരേ സമയം കാഴ്ച്ചക്കാരനും നിർമ്മാതാക്കൾക്കും ബോളിവുഡും മറ്റു സിനിമ ഇൻഡസ്ട്രികളും നൽകാത്ത അവസരങ്ങൾ നൽകി. സാങ്കേതികമായും ആശയപരമായും മികച്ച കലാസൃഷ്ടികൾ ഇവ സാധ്യമാക്കി.
കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ പരമ്പരാഗത സിനാമാ രീതികൾക്കും ഒരു തരത്തിൽ ആശ്വാസകരമായി ലോക്ക്ഡൌൺ കാലഘട്ടത്തിൽ ഒ ടി ടി പ്ലാറ്റുഫോമുകൾ. തിയേറ്റർ കാഴ്ചകൾ ലക്ഷ്യം വെച്ച് നിർമിച്ച ചിത്രങ്ങൾ ദീർഗകാലം പെട്ടിയിലടച്ചിടാതെ ഇത്തരം പ്ലാറ്റ്ഫോമുകൾ വഴി പ്രദർശനത്തിനെത്തി. ഇഷ്ടാനുസരണം കണ്ടന്റുകൾ വലിയതോതിൽ ലഭ്യമായിത്തുടങ്ങിയതോടെ വരിക്കാരുടെ എണ്ണവും വർധിച്ചു. എയർടെൽ, ജിയോ പോലെയുള്ള സേവനദാതാക്കൾ ആമസോണും നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും റീച്ചാർജ് പ്ലാനുകളുടെ കൂടെ സൗജന്യമായി നൽകി. ടെലഗ്രാം പോലെയുള്ള ആപ്പുകൾ വഴിയും പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്തും ആളുകൾ സിനിമാ വെബ്‌സീരീസ് കാഴ്ച്ചകൾ ആസ്വദിച്ചു. ആഴ്ചയിലൊരിക്കൽ തിയേറ്റർ സിനിമ കണ്ടിരുന്നവരെ ദിവസവും സിനിമയോ സീരീസ് എപ്പിസോഡുകളോ കാണുന്ന തലത്തിലേക്ക് ഒ ടി ടി യുടെ കണ്ടന്റുകൾ മാറ്റിയെടുത്തു.
പ്രീ-സെൻസറിങ്ങിൽ തുടങ്ങി ഒരായിരം നൂലാമാലകളിൽ കുടുങ്ങേണ്ടിവരുന്ന പരമ്പരാഗത സിനിമാ രീതിക്ക് ഒരിക്കലും കാഴ്ച്ച വെക്കാനാവാത്ത രാഷ്ട്രീയവും ദൃശ്യങ്ങളും സ്ട്രീമിങ് കാല സിനിമകളും സീരീസുകളും പ്രേക്ഷകർക്ക് സമ്മാനിച്ചു. സീരീസുകളിലൂടെ നവീനമായ കാഴ്ച്ച സംസ്കാരത്തെ വാർത്തെടുത്തു. ഇന്ത്യയുടെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും വംശവെറിയും ജാതിവെറിയും ഭരണകൂട ഭീകരതകളുമെല്ലാം പച്ചയ്ക്കു ചർച്ചചെയ്യപ്പെടാൻ തുടങ്ങിയതോടെ ഭരണകൂടത്തിന്റെയും അവരുടെ പോഷകസംഘടനകളുടെയും എതിർപ്പുകളും ഭീഷണികളും ഉയർന്നുവരാൻ തുടങ്ങി. ആമസോണിനും നെറ്റ്ഫ്ലിക്സിനും നിരവധി തവണ കോടതി കയറിയിറങ്ങേണ്ടിവന്നു. വർഗീയതയുടെയും അഴിമതിയുടെയും ജാതീയതയുടെയും സ്ത്രീ വിരുദ്ധതയുടെയും ഹിംസാത്മക രാഷ്ട്രീയത്തിന്റെയും യാഥാർഥ്യങ്ങൾ തീവ്ര വർഗീയ സങ്കടനകളെ വെറിപിടിപ്പിച്ചു. സംഘപരിവാർ സംഘടനകൾ ഒ ടി ടി കൾക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ നടത്തി. ഇന്ത്യയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ നൽകുന്നു, ലൈംഗീക അതിപ്രസരം സ്വവർഗ രതിയെ പ്രോത്സാഹിപ്പിക്കുന്നു, ആർഷഭാരത സംസ്കാരത്തെ നശിപ്പിക്കുന്നു എന്നൊക്കെ ചൂണ്ടിക്കാണിച്ചു ഭരണകൂടം ഒ ടി ടി പ്ലാറ്റുഫോമുകൾ പ്രീ-സെൻസറിങ്ങിനു വിധേയപ്പെടുത്താൻ നിയമനിർമാണം ആരംഭിച്ചുകഴിഞ്ഞു. ഒരു പരാതിയിൽ ഡൽഹി ഹൈക്കോടതി വിധിപ്രകാരം ഇന്ത്യയിലെ ഐ ടി ആക്ട് ഉൾപ്പടെ എല്ലാ നിയമ വ്യവസ്ഥകളും അനുസരിച്ചു പ്രവർത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾക്ക് മറ്റൊരു സെൻസറിങ്ങിന്റെ ആവശ്യമില്ല എന്ന പ്രസ്താവനവന്നു. എന്നാൽ ഇവ സെന്സറിംഗിങ് ചെയ്യപ്പെടണമെന്നും നിയമനിർമാണം നടത്തണമെന്നുമാണ് സുപ്രീംകോടതിയുടെ വീക്ഷണം. ഒ ടി ടി കണ്ടന്റുകളോ ഇന്റർനെറ്റ് കണ്ടന്റുകളോ സെൻസറിങ്ങിനു വിധേയമാക്കുക എന്നത് പ്രാവർത്തികമായ കാര്യമല്ല. പിന്നെ സംഭവിക്കാൻ പോകുന്നത് ഭരണകൂടത്തിനും അതിന്റെ പോഷക സംഘടനകൾക്കും അവരുടെ പ്രത്യയശാസ്ത്രങ്ങൾക്കും എതിരെ വരുന്ന കണ്ടന്റുകളിൽ കത്രിക വെക്കുക എന്നതാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം പോലും ഈ സെൻസറിങ്ങിനെ പ്രത്യക്ഷമായിത്തന്നെ പിന്തുണക്കുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ രാജ്യത്തെ നീതിപീഠം ആ രാജ്യത്തെ ജനങ്ങളെ ലൈംഗീക ദാരിദ്ര്യമുള്ളവരായി കണക്കാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…