സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സേത്തുമാൻ

രാഷ്ട്രീയ ഹിന്ദുത്വം അധികാരം ഉറപ്പിക്കുന്നത് സാംസ്ക്കാരികമായ അധിനിവേശത്തിലൂടെ കൂടിയാണ്.

എന്നാൽ ഫാസിസം ഉയർത്തി കാണിക്കാൻ ശ്രമിക്കുന്ന ഏകശിലാത്മകമായ ഹിന്ദുത്വമെന്ന ബൃഹത് ബിംബത്തിന്റെ അധികാരരൂപത്തെ ചോദ്യം ചെയ്യാൻ ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങൾ ഉയർന്നു വരുന്നുമുണ്ട്.

ഇവരുയർത്തുന്ന വെല്ലുവിളി തിരിച്ചറിയുന്നതു കൊണ്ടു കൂടിയാണ് ഇവിടെ രോഹിത് വെമുലമാർ ഉണ്ടാകുന്നത് .
കബീർ കലാ മഞ്ചുകൾ ജയിലിൽ അടയ്ക്കപ്പെടുന്നത് .

സിനിമയുടെ ലോകത്തിൽ ദളിത് കാഴ്ചകളിലൂടെ വലിയ പ്രതിരോധം ഉയർത്തുവാൻ മറാത്തി , തമിഴ് സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്..

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു പ്രസ്ഥാനം എന്ന നിലയ്ക്കു തന്നെ തമിഴ് ദളിത് സിനിമകൾ കൂട്ടായി ഉയർന്നുവന്നിട്ടുണ്ട്.
ഈ കൂട്ടായ്മയുടെയും അവ തീർക്കുന്ന സംഘടിതമായ സാംസ്ക്കാരിക പ്രതിരോധത്തിന്റെയും അടയാളം എന്ന നിലയിൽ 13-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉത്ഘാടന ചിത്രമായി അവതരിപ്പിക്കുന്നു

സേത്തുമാൻ ( 2021 )

നവാഗത സംവിധായകൻ തമിഴ് ഒരുക്കിയ ഈ സിനിമയ്ക്ക് ആധാരം പ്രശസ്ത തമിഴ് കഥാകൃത്ത് പെരുമാൾ മുരുകന്റെ ചെറുകഥയായ വറുകറിയാണ് . സിനിമയുടെ രാഷ്ട്രീയം അതിൽ നിന്നു തന്നെ വ്യക്തമാണല്ലോ …

തമിഴിൽ ശക്തമായ ദളിത് സിനിമകൾ സൃഷ്ടിക്കുകയും നീലം പൊഡക്ഷൻസ് കാസ്റ്റ് ലെസ്സ് കലക്റ്റീവ് തുടങ്ങിയവയിലൂടെ ദളിത് ചർച്ചാവേദി ഉയർത്തി കൊണ്ടുവരുകയും ചെയ്യുന്ന പാ . രഞ്ജിത്ത് ആണ് സേത്തുമാന്റെ നിർമ്മാതാവ്.

ഹൃദയം തരളിതമാകുന്ന വർണ്ണക്കാഴ്ചയിലേക്കല്ല,
കരളിൽ കത്തി പായുന്ന വേദനയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…