സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചേരമാന്‍ പെരുമാള്‍

ഭാഷ സി ലതീഷ്‌

വാമൊഴി ചരിത്രത്തിന്റെ പൊരുള്‍തേടി ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ ജീവിതത്തിലേക്കും കാലഘട്ടത്തിലേക്കുമുള്ള സഞ്ചാരമാണ് അശോകന്‍ ചേമഞ്ചേരിയുടെ ഈ പുസ്തകം. ചരിത്രത്തെ വ്യത്യസ്ത കോണില്‍ നിന്നു കാണുന്ന ചരിത്രകാരന്മാരിലേക്കും ഗവേഷകരിലേക്കും ഈ കൃതി സഞ്ചരിക്കുന്നുണ്ട്. ഐതിഹ്യങ്ങളെ പുറംപറ്റി വളരുന്ന ചരിത്രനിര്‍മിതിയുടെ വിശ്വാസ്യതയും അവിശ്വാസ്യതയും വെളിപ്പെടുന്നുണ്ട് ഇതില്‍. ‘പെരുമാള്‍കാലത്തേക്ക് ഒരു യാത്ര’ എന്ന തലക്കെട്ടില്‍ ഡോ. ശ്രീജിത്ത്. ഇ നടത്തുന്ന വിശകലനം ഈ പുസ്തകത്തിന്റെ വസ്തുതയുമായി ആഴത്തില്‍ സംവദിക്കുന്നു. ഐതിഹ്യങ്ങള്‍ ചരിത്രമായി തീരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്യുന്നു. പ്രൊഫ. എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെ പ്രമുഖരായ പല ചരിത്രകാരന്മാരും പെരുമാളിന്റെ കാലഘട്ടത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയാനിടവന്നിട്ടുണ്ട്. അവ കൂടി ശ്രദ്ധിക്കേണ്ടവയാണെന്ന് ശ്രീജിത്ത് എടുത്തുപറയുന്നുമുണ്ട്. വര്‍ഷങ്ങളായുള്ള ഗ്രന്ഥകര്‍ത്താവിന്റെ ചരിത്രാന്വേഷണം ഇതിന്റെ പുറകിലുണ്ട്. പെരുമാള്‍ താമസിച്ചതായി പറയപ്പടുന്ന പുത്തഞ്ചേരി ഗ്രാമം മുതല്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്നതായി സൂചിപ്പിക്കപ്പെടുന്ന സ്ഥലം വരെ ഗ്രന്ഥകര്‍ത്താവ് സഞ്ചരിച്ചിട്ടുണ്ട്. പെരുമാള്‍ ചരിതം പറയുന്നതിനോടൊപ്പം, വടക്കന്‍ മലബാറിന്റെ ചരിത്രത്തില്‍ നാഴികകല്ലായ അറക്കല്‍ തറവാടിന്റെ സമ്പൂര്‍ണ വിവരങ്ങളും നിലവിലുള്ള അവരുടെ പിന്‍തുടര്‍ച്ചക്കാരെ പറ്റിയും പുസ്തകം പറഞ്ഞുവയ്ക്കുന്നു. ശാസ്ത്രീയ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ കണ്ണിലൂടെ സഞ്ചരിക്കാതെ സ്ഥലകാലമാനങ്ങളുടെ പൊരുളുകള്‍ ചികയുകയാണ് ഈ ഗ്രന്ഥം. പ്രാദേശികചരിത്രരചനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്ന പുസ്തകം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ആലോചനകള്‍ക്കിടം നല്‍കുമെന്നതിന് സംശയമില്ല. ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ സിപി അബൂബക്കര്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. കവര്‍ ഡിസൈന്‍: രമേശ് പൂക്കാട്.
പ്രസാധകര്‍: മണ്ണാര്‍കണ്ടി ഗ്രന്ഥാലയം. വില 180 രൂപ. ബന്ധപ്പെടുക 9142405813,7907636959
മറ്റുരചനകള്‍: ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും ഒരു സമഗ്രാന്വേഷണം, എന്താണ് ഹോമിയോപ്പതി.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(3)
സിനിമ
(14)
സാഹിത്യം
(16)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(2)
ലേഖനം
(26)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(99)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(9)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(18)
Editions

Related

ഉന്മാദക്കടലിലേക്ക് ഒരാത്മസഞ്ചാരം

ഇന്ദുമേനോന്റെ യോഗിനി റിട്ടേൺസ് എന്ന കഥയുടെ വായനയില്‍ നിന്ന്‌ നക്ഷത്രങ്ങൾ വിരിഞ്ഞു നില്ക്കുന്ന ഏകാന്ത രാവുകളിൽ മഞ്ഞവെയിലൊളിച്ചുകളിക്കുന്ന തെളിവാർന്ന വൈകുന്നേരങ്ങിൽ മഴപ്പാറ്റകൾ പൊടിയുന്ന മഴത്തുമ്പികൾ പാറുന്ന…

ഉള്ളിലെ തൂപ്പുകാരി

എന്തൊരു ഭംഗി  ഞാൻ ചെന്നുനോക്കീടവേ,ചന്തമിയന്നൊരീ മാനസത്തിൽ;എന്നമ്മതൻ മനസ്സാണിതിൽനന്മക,-ളേറെയുണ്ടെന്നറിഞ്ഞീടുകയായ്.ഇല്ലയെനിക്കിവിടം വിടാൻ സമ്മതം;അന്നന്മകൾ തന്നുമില്ലെനിക്ക് !ഞാനവയെത്തൊട്ടറിയവേ,യദ്ഭുതം; മുൻപുഞാനമ്മയിൽക്കണ്ടവയാംതെറ്റുകളൊക്കെയുമെങ്ങുപോയീ?!ഞാനറിയാതവയെങ്ങുപൊയ്പ്പോയിയോ-യെന്നൊരു മാത്ര ഞാൻ വിസ്മയിക്കേ,ഉണ്ടവയൊക്കെ,യിരിപ്പുണ്ടാരുചെപ്പുതന്നിലിതാരാവാമിട്ടുവെച്ചു?!പിന്നെയടുത്ത നിമിഷമറിവുഞാൻ; എന്മനസ്സുചെയ്തീത്തൂപ്പുവേല !…

എനിക്ക് പറയാനുള്ളത്

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ…