സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചോര കൊണ്ട് ചുവന്ന കാലം

ഷമ പർവീൻ

വർഷങ്ങൾക്കു മുന്നേ പോർട്ടുഗീസ് അധീനതയിൽ അകപ്പെട്ട് കേരളമണ്ണ് ഞെരുങ്ങി അമർന്ന ഒരു കാലത്തിൻ്റെ കഥ പറഞ്ഞ തിക്കോടിയൻ്റെ മനോഹരമായ ഒരു നോവൽ. ചുവന്ന കടൽ എന്ന പേര് പോലെ തന്നെ അറബിക്കടലും ബംഗാൾ ഉൾക്കടലും എല്ലാം ചോര കൊണ്ട് ചുവന്ന കാലം. കേരളത്തിലെ കറുത്തപൊന്നിന്നും കറുത്ത പെണ്ണിനും വേണ്ടി പറങ്കികൾ നടത്തിയ അക്രമങ്ങളും രക്തച്ചൊരിച്ചിലുകളും വളരെ ഹൃദ്യമായി അവതരിപ്പിച്ച നോവൽ.കോഴിക്കോടിൻ്റെ മണ്ണിൽ വാസ്‌കോഡഗാമ കാലുകുത്തിയതും, കുഞ്ഞാലിമരക്കാർ കേരളത്തിന്‌ വേണ്ടി പൊരുതിയതും, പറങ്കികൾ അടിമകളെ വിറ്റും ചൂഷണം ചെയ്തും മനുഷ്യക്കടത്തു നടത്തിയും ചെയ്തു കൂട്ടിയ ക്രൂരതകൾ മനോഹരമായ ഒരു കഥയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ഗോവയിലെ തടവറകളിൽ ഒരു ആയുഷ്കാലം മുഴുവൻ മരണം കാത്തു കഴിച്ചുകൂട്ടിയ, ജീവിതം ഒടുങ്ങാറായെന്നറിഞ്ഞിട്ടും പോർട്ടുഗീസ് പടയാളികളോടുള്ള പക രക്തത്തിൽ ഒഴുക്കി, അവിടെ നിന്നും രക്ഷപ്പെടാനും കേരളമണ്ണിനെ രക്ഷപ്പെടുത്താനും പിന്നീട് കുഞ്ഞാലിമരക്കാരുടെ സന്തതസഹചാരിയായി അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട പടയാളിയായി പോർട്ടുഗീസ് പടക്കെതിരെ പൊരുതാനും സ്വപ്നം കണ്ട് ഇറങ്ങിതിരിച്ച ഒരു ചെറുപ്പക്കാരൻ്റെ കഥ. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നമ്മളെ പോലെ ഉള്ള അനേകായിരം മനുഷ്യർ രക്തം ചിന്തിയും സ്വയം കുരുതി കൊടുത്തും നേടി എടുത്തതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം.

കേരളത്തിൻ്റെ അപൂർവ സമ്പത്തുകൾ കോഴിക്കോട് സാമൂതിരിമാരുടെ സഹായത്തോടെ തുറമുഖത്ത് നിന്നും പോർട്ടുഗീസുകാർ കയറ്റി അയച്ചിരുന്ന ആ കാലത്ത് സ്വന്തം നാടിനെ പോർട്ടുഗീസ് ചെകുത്താന്മാരുടെ പിടിയിൽ നിന്നും രക്ഷിക്കാൻ കുഞ്ഞാലിമരക്കാർ എന്ന ധീര യോദ്ധാവ് നടത്തിയ സംഘട്ടനങ്ങൾ ഇവിടെ കാണാം. പറങ്കികളോടുള്ള പകയിൽ കുടുംബവും ഉറ്റവരെയും മറ്റെല്ലാം നഷ്ടപ്പെട്ട് സ്വയം എരിഞ്ഞടങ്ങിയ കുറെ ജന്മങ്ങൾ…..കൊച്ചി തുറമുഖം പറങ്കിപ്പടകളുടെ സങ്കേതമായപ്പോൾ കോഴിക്കോടിനെ രക്ഷിക്കാൻ കുഞ്ഞാലിമരക്കാർ നടത്തിയ വീര കൃത്യങ്ങളും, മാപ്പിളമാർ അധികാരം പിടിച്ചടക്കുമെന്ന ഭയത്താൽ കുഞ്ഞാലിമരക്കാരെ കൊല്ലാൻ പോർട്ടുഗീസ് പടയാളികളുടെ സഹായം തേടിയ സാമൂതിരിയെയും, ഒടുവിൽ കുഞ്ഞാലിമരക്കാർക്ക് എതിരെ നടത്തിയ യുദ്ധത്തിൽ പിന്തിരിഞ്ഞോടിയ പറങ്കികളുടെയും കഥ പറഞ്ഞ ചരിത്രപ്രധാനമായ നോവൽ

2 Responses

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(5)
സിനിമ
(15)
സാഹിത്യം
(16)
സംസ്കാരം
(1)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(26)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(106)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(11)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(20)
Editions

Related

നടുത്തുരുത്തിയിലെ ഓർമ്മകൾ-7

മഴ തകർത്തു പെയ്യുകയാണ്ചോരുന്ന ഓലപ്പുരയിലും.നനയുന്ന കട്ടിൽ ചോരാത്തൊരിടത്തേക്ക് മാറ്റിയിട്ട് , കർക്കിടകത്തിലെ ദുരിതപ്പെയ്ത്തിനെ ശപിച്ച് കൊണ്ട് വലയുമെടുത്ത് അച്ഛൻ കടവിലേക്ക് നടന്നു.ട്രൗസറിന്റെ പോക്കറ്റിൽ അച്ഛനുള്ള സിഗരറ്റും…

അസാധാരണമായി ഉപകരിക്കപ്പെട്ട ജീവിതം

ദാസന്‍മാഷ് ആറ്റൂര്‍രവിവര്‍മ്മയുടെ പട്ടാമ്പിയിലെ ശിഷ്യരില്‍ പ്രധാനിയാണ്. അവിടെ പി.എന്‍. ദാസിന് രണ്ട് അധ്യാപകരെ കിട്ടി. കെ.ജി. ശങ്കരപ്പിള്ളയും ആറ്റൂര്‍ രവിവര്‍മ്മയും. അന്ന് ഈ വടക്കു നിന്ന്…

സെക്കന്‍ഡ് സെക്‌സ്

” സ്ത്രീയെ പുരുഷന്റെ അധികപറ്റായ അസ്ഥിയില്‍ നിന്ന് സൃഷ്ടിച്ചതാണ്-മനുഷ്യവര്‍ഗ്ഗം പുരുഷനാകുന്നു. പുരുഷന്‍ സ്ത്രീയെ നിര്‍വ്വചിക്കുന്നു.അവളിലൂടെയല്ല, പകരം അവനിലൂടെ. “ – ബൊസൂത്ത് ഒരു സ്തീയെ വായിക്കുമ്പോള്‍…