സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

എച്ച് അൻവർ ഹുസൈൻ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.
നിഖിലാ സമീറിന്റെ ‘അമേയ’.
ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ ചേതോഹരമാക്കുന്നു.
പ്രശസ്ത സാഹിത്യകാരി സബീന എം സാലിയുടേതാണ് അമേയയിലുള്ള പഠനക്കുറിപ്പ്.
59കവിതകൾ ഉണ്ടിതിൽ.
അവയൊക്കെ ജീവിതം തൊടുന്നു.
എന്തുകൊണ്ടാണെന്നറിയില്ല ചില പുസ്തകങ്ങൾ വായിക്കുമ്പോൾ പിന്നണിയിൽ ഒരു പാട്ട് വന്ന് നിറയും.
ഇത് വായിച്ചു കൊണ്ടിരുന്നപ്പോൾ ബാബുക്കയുടെ ‘ഒരു പുഷ്പം മാത്രമെൻ’
പിന്നണിയിൽ ആരോ പാടിക്കൊണ്ടിരുന്നു.

സൃഷ്ടാവിനോടുള്ള അദമ്യമായ സ്നേഹമാണ് അമേയയുടെ കാതൽ.
അത് ആർജ്ജിക്കുന്നത് സൃഷ്ടികളെ ചേർത്തു പിടിച്ചു കൊണ്ടായിരിക്കണം എന്ന് വരികൾക്കിടയിൽ വായിക്കാം.
അത് കൊണ്ട് തന്നെ ഇത് ബന്ധങ്ങളുടെ,സൗഹൃദങ്ങളുടെ പുസ്തകം കൂടിയാണ്.

‘അമേയ’എന്നാൽ അളക്കാനാവാത്തത് എന്നാണർത്ഥം.
ദിവ്യപ്രണയത്തെ ആർക്കും അളന്ന് തൂക്കാനാവില്ല.
പ്രണയ വാരിധിയാണത്.
അതുണ്ടാക്കുന്നത് ആത്മാനന്ദം തന്നെ.
പ്രാണ ഞരമ്പിനേക്കാൾ സമീപസ്ഥനായ അവനെ തേടുകയത്രേ ജീവിത സാഫല്യം.
ആ കാരുണ്യക്കടലിലൊരു തുള്ളി ആയാൽ മതി. നിർവ്വചനങ്ങളിൽ ഒതുങ്ങാത്ത ആത്മബന്ധം അതിലേക്കെത്തിയാൽ പിന്നെ രണ്ടില്ല,ഒന്നു മാത്രം.

സ്നേഹത്തിന്റെ മുളങ്കാടാകുന്ന കുഞ്ഞിനെ വിട്ട് ഉപ്പയും,ഉമ്മിയും യാത്രയായത് ഹൃദയസ്പർശിയായ ഭാഷയിലാണ് കവി പറയുന്നത്.
മറഞ്ഞു പോയിട്ടും ,കാവൽ നിൽക്കുന്ന തണൽമരവും തണുപ്പുമാണുപ്പ.
ഉമ്മിയാവട്ടെ പ്രാണൻ പ്രാണനിൽ കുരുത്തു ഹൃദയം പകുത്ത’ വാത്സല്യനിധിയാണ്.

‘പവിത്ര പ്രണയമേ നിന്നിൽ ജ്വലിക്കണം’എന്നാണ് കവിയുടെ സ്നേഹ പ്രാർത്ഥന.
ബഷീർ പറഞ്ഞ പോലെ അനന്തമായ പ്രാർത്ഥനയാണ് ജീവിതം.

സമർപ്പണത്തിന്റെ സാരവും സത്തയും നിറവേറാൻ അഹം ഒഴിഞ്ഞു ഒന്ന് തന്നെ ആയിത്തീരുന്ന ആത്മീയ അവസ്ഥയിലാണ് ‘ഫന’എന്ന കവിത നിലനിൽക്കുന്നത്.

‘ആഗ്രഹങ്ങളുടെ ലോകം തന്നെ എനിക്കൊരു
പദത്തിലൊതുക്കാം.
പക്ഷേ, സ്നേഹം എന്ന വലിയ തണലിൽ നിൽക്കാൻ ഞാനെന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു’
എന്ന് ഇഖ്ബാൽ എഴുതി.
നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലും സ്നേഹമായ പരംപൊരുളിനെ തേടലാണുള്ളത്‌. ഇതിന്റെയൊക്കെ ചുവടു പിടിക്കുന്ന കവിതകളാണ് അമേയ യിൽ നിറയെ.
സൂഫികളും സന്യാസിമാരും ‘അഹം ബ്രഹ്മാസ്മി എന്നും ‘ അനൽ ഹഖ് എന്നും പറഞ്ഞു കൊണ്ടിരുന്നതിനെപ്പറ്റി ബഷീർ എഴുതിയിട്ടുണ്ട്.

ദിവ്യാനുരാഗത്തോടൊപ്പം,സൗഹൃദം സ്നേഹം കരുണ ജീവിതം മരണം പ്രണയം തുടങ്ങിയ മാനുഷിക വികാരഗരിമയെ വായനക്കാരിൽ ലയിപ്പിക്കുന്നു ‘അമേയ’.

ആഴമേറിയ വായനക്ക് വിധേയമാക്കേണ്ട കവിതകളാണ് അമേയയിൽ ഉള്ളത്.
ജീവിത വഴിത്താരയിൽ ,സ്നേഹങ്ങൾ ഏറ്റുവാങ്ങി ഈ കവയത്രി ഇനിയും പാടട്ടെ എന്നാശംസിക്കുന്നു.
അതിനായി പ്രാർത്ഥിക്കുന്നു.

പുസ്തകം – അമേയ
കവിതാസമാഹാരം
ഹരിതം ബുക്ക്സ്
വില: ₹100

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(4)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(16)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(129)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(26)
Editions

Related

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…