സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അസീം വാരാണമി: വേറിട്ട ഒരു വായനാനുഭവം

ജിയോ ജോർജജ്

 “അസീം വാരാണമി” ആറ് നീളൻ കഥകൾ ഉള്ളടക്കം ചെയ്ത കഥാസമഹാരം.ഓരോ കഥകളും ഓരോ യാത്രകളാണ്.യാത്രകളിൽ നിന്നും ഉരുതിരിയുന്ന കഥകൾ വായിക്കാൻ നല്ലരസമാണ്. അപരിചിതമായ നാടിനെയും, ഭാഷയെയും, സംസ്കാരത്തെയും തൊട്ടറിഞ്ഞു  അവരിലൊരാളായി മാറി കഥകളെ ആസ്വദിക്കുന്നത്  അതിലുമേറെ ആഹ്ളാദിപ്പിക്കും .അതുപോലെ തന്നെയാണ്  ചുറ്റുപാടുകളിൽ നിന്നും കഥകൾ സൂഷ്മമായി ഒപ്പിയെടുക്കുന്നത്.ക്യാമറയിൽ അതീവ ശ്രദ്ധയോടെ പകർത്തുന്ന സിനിമ പോലെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവങ്ങൾ  വരികൾക്കിടയിൽ കുറിക്കുമ്പോൾ എഴുതുന്നവരോടൊപ്പം വായിക്കുന്നവരും അതിൻ്റെ തീവ്രത ചോരാതെ അനുഭവിക്കുന്നത് എളുപ്പമല്ല.അങ്ങനെയുള്ള ആറ് കഥകളെയാണ് അസീം വാരാണമിയിൽ വായനക്കാരൻ പരിചയപ്പെടാൻ പോകുന്നത്.

 അമൃതസരണി, പ്രണയസൗഗന്ധികങ്ങൾ, അസീം വാരാണമി, തീരം, മാനസ്സി, ജറാവാ ധ്വനികൾ  എന്നിവയാണ് ആ കഥകൾ. ഡൽഹിയും, പഞ്ചാബും, പോണ്ടിച്ചേരിയും, ധനുഷ്കോടിയും, സോനാഗച്ചിയും പശ്ചാത്തലമായി വരുന്ന കഥകൾ  തീവ്രതയേറിയ ഒരു വായനയാണ് സമ്മാനിക്കുന്നത്. സ്ത്രീജീവിതങ്ങളുടെ  ശക്തമായ സാന്നിധ്യം ഓരോ കഥകളിലും, കഥാപാത്രങ്ങളിലും നിറഞ്ഞു നിൽക്കുന്നു. പുസ്തകങ്ങളെ  പ്രണയിക്കുന്ന എഴുത്തുകാരിയുടെ  എഴുത്തിലും പുസ്തകങ്ങൾ സാന്നിധ്യമറിയിച്ചത്  അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. പക്ഷെ അവയോരൊന്നും  വായനക്കാരിൽ  ആഴത്തിൽ പതിപ്പിക്കുന്നരീതിയിലുള്ള അവതരണ ശൈലിയെക്കുറിച്ച്  കൂടതൽ പറഞ്ഞാൽ അതൊരു പുകഴ്ത്തലായി  രൂപാന്തരം പ്രാപിക്കും.

നന്മയും, സ്നേഹവും, കരുണയും, പ്രണയവും, യാത്രയും, ഒറ്റപ്പെടലും, സൗഹൃദവും, ബന്ധങ്ങളും  വെറുതെ പറഞ്ഞു പോവാതെ ആഴത്തിലുള്ള  വായനക്ക് പ്രേരിപ്പിക്കുന്ന കഥകളാണ്  ഈ കഥാസമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.
കെട്ടുറപ്പുള്ള ഇതിവൃത്തവും കഥാപാത്രങ്ങളും,എഴുത്തുഭാഷയും, അവതരണ ശൈലിയും മികച്ചതാക്കിയെങ്കിലും സംഭാഷണശകലങ്ങൾ വേർ തിരിച്ചറിയാൻ ചിലയിടത്ത് ഉണ്ടാവുന്ന ബുദ്ധിമുട്ട്  വായനയിൽ അല്പം അരോചകമായി അനുഭവപ്പെടും.എഴുത്തുകാരി നല്ലൊരു എഡിറ്റർ കൂടി ആയതിനാൽ വെട്ടിയൊതുക്കി ആകർഷകമാക്കിയ ആറു കഥകളിലും വായനക്കാരെ പിടിച്ചിരുത്താൻ  പോന്ന എന്തോ ഒരു മാജിക്‌ ഉൾച്ചേർന്നിട്ടുണ്ട്.വായനയും, എഴുത്തും ഗൗരവത്തോടെ സമീപിക്കുന്ന ഒരാൾക്ക്  സാധിക്കുന്ന ആ മാജിക്കാണ് അസീം വാരണമിയെ പ്രിയങ്കരമാക്കുന്നത്.അന്തിമ വിധികർത്താക്കളായ വായനക്കാരിലേക്ക് അസീം വാരാണാമിയെ ഏല്പിക്കുമ്പോൾ ശ്രീ ബെന്യാമിൻ ആമുഖത്തിൽ പറഞ്ഞ വാചകം ഇവിടെ ആവർത്തിക്കുന്നു ” ഒരേ സമയം കഥയുടെ  പല ധർമ്മങ്ങൾ  നിർവഹിക്കുന്ന ഈ  കഥകളിലേക്ക്  ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…