ജീവിതത്തിനു മുമ്പിൽ അങ്ങനെ വാടി പോകുന്നവൾ ആണോ ഈ സമീറ ?
അല്ല .. അങ്ങനെ വാടി പോകുന്ന ഒരു പെണ്ണ് അല്ല സമീറ ഒരിക്കലും വാടി പോകാത്ത ഒരു പൂവ് എന്റെ പൂത്തോട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ പൂവിനെ സമീറ എന്ന് വിളിക്കുമായിരുന്നു..
മനസ്സ് വല്ലാത്ത മുറിവേറ്റിരുന്നപ്പോൾ ആണ് ഞാൻ സമീറയോട് ഒപ്പം സഞ്ചരിക്കാൻ തുടങ്ങിയത്.
കുറെ നാളുകൾ ആയിട്ട് സമീറ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുകയിരുന്നു . എന്നിട്ടും ഞാൻ ആ ചിരി കണ്ടില്ല എന്ന് നടിചു .
പക്ഷെ ഇന്ന് എന്റെ മനസിനെ എനിക്ക് മറ്റ് എന്തിലേക്ക് എങ്കിലും ഒന്ന് വഴിതിരിച്ചു ഒഴുക്കി വിടേണ്ടത് അത്യാവിശം ആയി വന്നു. അപ്പോഴാണ് ഞാൻ സമീറക്ക് തിരികെ ഒരു ചിരി സമ്മാനിച്ചുകൊണ്ട് അവൾക്ക് ഒപ്പം യാത്ര ആരംഭിച്ചത്.
മുല്ലപ്പൂ വിപ്ലവത്തിൽ ഒരു നാട് മുഴുവൻ കത്തി അമർന്നപ്പോഴും ഞാൻ വേദനിച്ചത് സമീറയുടെ അവസ്ഥ ഓർത്ത് മാത്രം ആണ്, അത് ഒരു പക്ഷെ എന്റെ സ്വാർത്ഥത ആയിരിക്കും അല്ലെങ്കിൽ എന്റെ മനസിന്റെ വലിപ്പക്കുറവ് കൊണ്ടും ആകാം.
സമീറയുടെ ബാവ മരിച്ചപ്പോൾ അവൾക്ക് ഉണ്ടായ സങ്കടവും , ജന്മഭൂമിയിൽ അടക്കം ചെയ്യണം എന്ന ബാവയുടെ ആഗ്രഹം നടത്തികൊടുക്കാൻ കഴിയാത്ത വന്നതിൽ ഉള്ള അവളുടെ കുറ്റബോധംവും,അതിന് ശേഷം ആ വീട്ടിൽ അവൾക്ക് നേരേണ്ടി വന്ന ഒറ്റപ്പെട്ടലുകളും ഒക്കെ ആണ് എന്നെ ഏറെ വേദനിപ്പിച്ചത്.
എന്തൊക്കെ സംഭവിച്ചാലും സ്വന്തം ശരിക്ക് ഒപ്പം തന്നെ നിൽക്കുന്ന സമീറ നീ തന്നെ ആണ് ശരി എന്ന് എത്രോയോ വട്ടം വായനയിൽ നിന്നോട് ഞാൻ പറഞ്ഞത് നീ കേട്ടിരിരുന്നോ.
“എന്നെ സഹിച്ച എല്ലാവർക്കും നന്ദി,
റേഡിയോ ഓറഞ്ചിലെ സുഹൃത്തുകൾക്ക്, ട്യൂൺസിലെ മാഫിയക്ക്..
സ്നേഹത്തിന്റെയും വിദ്വേഷത്തിന്റെയും തയാഘാറിന്..
കൂടെനിന്ന ഭൂപ്പോമായക്ക്.. ഫർഹാനയ്ക്ക്
സ്ട്രിങ് വർക്കേഴ്സിന്..
അലി, സ്വപ്നങ്ങൾക്കുവേണ്ടി ജീവിതം ഹോമിച്ചവനെ..
ബാബ, നിങ്ങളോട് നന്ദി പറഞ്ഞാൽ..”
പറയാൻ ഇനിയും ഒരുപാട് ബാക്കി വെച്ച് ആണ് എഴുത്തുകാരൻ നോവൽ അവസാനിപ്പിച്ചത്.