സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വെൺ തരിശു നിലങ്ങളിലൂടെ ഒരു യാത്ര

സന്തോഷ് ഇലന്തൂർ.

മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരിഅഞ്ജു സജിത്ത് തമിഴ്‌ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരൻ ബോ.മണിവർണ്ണനും ചേർന്ന്എഴുതിയ നോവലാണ് യൂനിക്കോഡ് സെൽഫ് പബ്ലീഷെരസ് പ്രസിദ്ധീകരിച്ച വെൺ തരിശു നിലങ്ങൾ.


മലയാള നോവൽ സാഹിത്യത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എഴുതുകയും വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത നോവൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡ്സിൻ്റെ
പരിഗണനയിലാണ് കിട്ടട്ടെ അഭിനന്ദനങ്ങൾ.


ഇരു ദേശങ്ങൾ പരസ്പരം ഇണങ്ങി പ്രവർത്തിക്കുമ്പോൾ ഭാഷയോ, സംസ്കാര മോ ഒന്നും പരിമിതിയില്ലാത്ത ഒന്ന് കലകളുടെ സമന്വയം മാത്രമാണ് എന്ന് മനസ്സിൽ സൂക്ഷിച്ച് കൊണ്ട് എഴുതിയ നോവൽ ഹൃദയ സ്പർഷിയാണ്. തമിഴ്നാട്ടിലൂടെയും, കേരളത്തിലൂടെയും തമിഴ് നാട്ടിലെ ഗന്ധർവ്വ കോട്ടയിലെ മാർവർമ്മൻ്റെ സഞ്ചാരവും ജീവിതവുമാണ് നോവലിലൂടെ പകർത്തിയിരിക്കുന്നത്.


ഭീമ സ്വരൂപിയായ വനനാഗത്തെ പോലെ, നീണ്ട റെയിൽപ്പാതയിൽ നിശ്ചലതയെ പൂകി ആ ട്രെയിൻ നിലകൊണ്ടു. ഇളം വെയിലേറ്റ ഈറൻ ഇന്നലകളെ കടന്ന് ഈ ദിനത്തിൽ തുടക്കമിട്ടു.
ട്രെയിനിലെ സർവ്വ ചക്രങ്ങളും തൻ്റെ മേൽ പാഞ്ഞു കടന്നു പോകും പോലെ മാർ വർമ്മൻ്റെ
ഓർമ്മകളുടെ വേദനയിൽ ഞെരിഞ്ഞമർന്നു.ആ വേദനിക്കുന്ന ചിന്തയിലേക്കാണ് കവർചിത്രം ഘടിപ്പിച്ചിരിക്കുന്നത്.


ബാല്യകാല സ്മരണകൾ അയവിറക്കുന്നത് അയാൾക്ക്‌ യുവത്വം കൈവന്നത് പോലെ
അനുഭവപ്പെട്ടു. ആ നിമിഷം നോവലിൻ്റെ താളുകളിൽ തമിഴ്നാടിൻ്റെ ഇളം കാറ്റ്, അതിരു കടന്നു കായലിൽ പെയ്ത പുതുമഴ പോലെ വായനിൽ അനുഭവപ്പെടും.അഴകെണ്ട്ര സൊല്ലുക്ക് മുരുക ഉന്തൻ അരുളൻഡ്രി ഉലകിലെ പൊരുൾ ഏതു മുരുകാ എന്ന ഗാനം ഓൾ ഇന്ത്യ റേഡിയോവിലൂടെ വായനക്കാരെ ഉണർത്തുമ്പോൾ ഹിസ് മജസ്റ്റി മഹാരാജാസ് കോളേജ്പുതു കോട്ടയിലേക്ക് ബി.മണിവർണ്ണൻ പഠനത്തിനായി മാരനെ കൊണ്ടു പോകുന്നിടത്തു വച്ചാണ് നോവൽ കുതിച്ച് കയറുന്നത്.അവിടെ വച്ചാണ് മാരന് സ്‌നേഹിതായി കേരള ക്കാരൻ രമേഷിനെ കിട്ടിയത്.മാരൻ്റെ ആശങ്കകൾക്കൊപ്പം രമേഷിൻ്റെയും മനസ്സ് സഞ്ചരിച്ചു താളുകൾ മറിക്കുമ്പോൾ. ആ വായനയിൽ വായനക്കാരുടെ മനപ്പിൽ വിങ്ങൽ മിഴികൾ നനഞ്ഞുള്ള വായന.മാരൻ്റെ കോഴ്സു കഴിയുമ്പോൾ വേർപാടിൻ്റെ വേദന ഓരോരുത്തരുടേയും കണ്ണുകൾ ഈറനണിയിച്ചു.


പാളം പ്രതീക്ഷയുടെ നീളങ്ങളിലേക്ക് വഴി നീട്ടുമ്പോൾ നോവലിൽ കേരളത്തിലെ കാറ്റടിച്ചു കേറുന്നു പിന്നീട് ഉള്ള യാത്രയിൽ മണിവർണ്ണൻ വായനക്കാരെ അൻജു സജിത്തിന് കൈമാറുന്നു
കേരളത്തിലെ മാരൻ്റെ സംഭവബഹുലമായ ജീവിതം നമ്മൾ ഒരിക്കലും മറക്കില്ല.
ഒട്ടും വിരസമല്ലാത്ത നല്ല കൈയടക്കവും ഒഴുക്കും ഉള്ള ഭാഷാശൈലി നോവലിൻ്റെ ആദ്യാന്തം ദർശിക്കാൻ സാധിക്കും. വേദനയും പകർന്ന് തരുന്നുണ്ട്. മനോഹരമായി എഴുതപ്പെട്ട ഗ്രാമീണ ഭാഷയിലൂടെ നെയ്തെടുത്ത ജീവിതങ്ങക്കൊപ്പം നടത്തിയ നോവൽ നമ്മെ അത്ഭുതപ്പെടുത്തും. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ തീവ്രമായ ആവിഷ്ക്കാരങ്ങൾ അത്രമേൽ തീഷ്ണമായി കോർത്ത് വച്ചിരിക്കുന്നു ഓരോ വരികളിലും.

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…