സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സന്തോഷ് ഇലന്തൂർ

എഴുത്തുകാരും തത്ത്വ  ചിന്തകരുമായ സീമോൺ ഡി ബുവെയുടെയും,  ജീൻ പോൾ സാർത്രെയുടെയും ജീവിതം ഇരുപതു വർഷത്തെ  പഠനങ്ങളിലൂടെയും   നിരീക്ഷണങ്ങളിലൂടെയും  സഞ്ചരിച്ച് നിഷ അനിൽകുമാർ എഴുതിയ നോവൽ ആണ് ‘അവധൂതരുടെ അടയാളങ്ങൾ’

സീമോണിൻ്റെ memories of dutiful daughter എന്ന കൃതി വായിച്ചതോടെയാണ് അവരെ കുറിച്ച് നോവൽ എഴുതണം എന്നുള്ള ആഗ്രഹം ഗ്രന്ഥകാരിയുടെ  ഉള്ളിൽ കയറി കൂടിയത്   വിവാഹിതരാകാതെ ഒരു പുരുഷനും സ്ത്രിക്കും സഹയാത്രികരായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ച സീമോൺ ദ് ബൂവെയുടെയും ജീൻ പോൾ സാർത്രെയുടെയും ജീവിതങ്ങൾ ചേർത്തിണക്കി പ്രണയത്തെ മറ്റൊരു ഭാവതലത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു ഈ നോവൽ .

ബൂവയുടെ ഓർമ്മകളിലൂടെയാണ് നോവൽ അനാവരണം ചെയ്യപ്പെട്ടുന്നതെങ്കിലും സാർത്രെയുടെ ചിന്തകളേയും അതിൽ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു..

ആശയപരമായ നിലപാടുകളുടെ സമ്മർദ്ദത്താൽ സാഹിത്യത്തിനുള്ള  നോബൽ പുരസ്കാരം നിരസിച്ചയാളാണ് ജീൻ പോൾ സാർത്രേ. ആധുനിക മനുഷ്യൻ്റെ സാംസ്കാരിക ചിന്താ മണ്ഡലത്തിൻ്റെ കൊടുങ്കാറ്റായിരുന്നു അവരിരുവരും. ആ മഹത് വ്യക്തിത്വങ്ങളുടെ സ്വകാര്യ ജീവിതത്തിൻ്റെ ഉലച്ചിലുകളെ തികഞ്ഞ വെല്ലുവിളികളോടെ എഴുതി നോവൽ ചരിത്രത്തിൽ സുവർണ്ണ അധ്യായം രചിച്ചിരിക്കുന്നു. സത്യത്തെക്കാൾ ഏറെ ഭാവനയും ചരിത്രവും കേട്ടറിവുകൊണ്ട് എഴുതിയ നോവലിലൂടെ വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടി കൂടി അവരെ അടയാളപ്പെടുത്തിയിരിക്കുന്നു.

( കഴിഞ്ഞ വർഷത്തെ തോപ്പിൽ രവി പുരസ്കാരം ലഭിച്ചതാണ് ‘അവധൂതരുടെ അടയാളങ്ങൾ’ . കൈരളി  ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് )

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…