സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പദ്മസംഭവ

സന്തോഷ്  ഇലന്തൂർ

സാധാരണ മനുഷ്യരുടെ അസാധാരണ സ്നേഹത്തിന്റെയും മനുഷ്യത്തിന്റെയും
ഹൃദ്യമായ അഞ്ചു കഥകളുടെ സമാഹാരമാണ് അഞ്ജു സജിത്    എഴുതിയ പത്മസംഭവ.

‘പദ്മസംഭവ ‘എന്ന ആദ്യ കഥയിൽ തന്നെ സ്ത്രീകൾ തൊഴിലിടത്തു നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പോരാടുന്ന ധീരയായ കഥാപാത്രം. പദ്മ എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിന്റെ ശബ്ദം ആണ്.

‘വീട് ‘എന്ന കഥയിൽ ഇന്ന് കാണുന്ന കുടുംബ ബന്ധത്തിലേക്ക് ഒരു എത്തിനോട്ടം. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ സ്വന്തം ജീവിതം മറന്നു പോകും. ഇ കഥയിലൂടെ നമ്മൾ ജീവിക്കുകയാണ്.

നീണ്ട കൈവരിയിൽ മദ്യകോപ്പയുടെ അകത്തേക്ക് ഉതിർന്നുവീണ ഐസ് കഷ്ണം ഞാണിൻമേൽ കളിക്കുന്ന സർക്കസുകാരനെപ്പോലെ ചാഞ്ചാടിക്കൊണ്ടിരുന്നു….
‘ബാൽക്കണി ‘എന്ന കഥയിലെ വരികൾ ആണ് ഇന്നത്തെ യുവതലമുറയിലെ ജീവിതത്തിലെ പച്ചയായായ നേർക്കാഴ്ചയാണ് ഇ കഥയിലൂടെ കഥാകാരി എഴുതിയിരിക്കുന്നത്.

‘ശുനക പുരാണം ‘എന്ന കഥയിൽ
‘നാം നമ്മുടെ പരിമിതികളെ മറികടക്കുന്നതിന് ഏറ്റവും സുതാര്യവും
സാർത്ഥകവുമായ സംവേദന മാധ്യമങ്ങളിൽ ഒന്നാണ് സഞ്ചാരം. അവിടങ്ങളിൽ ഒന്നിലാണ് ശുനകപുരാണം കണ്ടെടുക്കുന്നതു. ‘
മലയാള ചെറുകഥാ സാഹിത്യത്തിലെ ഒരു ക്ലാസിക്ക് വായനാനുഭവമാണ് ഇ കഥ.

‘വാസ്തു’ എന്ന കഥയാണ് അവസാനം ജീവിത ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായ ഭാഷയിൽ കഥയുടെ പേര് പോലെ തന്നെ എഴുതിചേർത്തിരിക്കുന്നു.

വ്യത്യസ്തങ്ങളായ പ്രണയകഥകളും ഭാഷയും ദേശവും സ്ത്രീകഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾ ആണ് കഥകൾ അഞ്ചും.

ഓരോ കഥയും ഓരോ ജീവായുസ്സിന്റെ ചേതനകളായി ആത്മാവിന്റെ ഉള്ളറകളിൽ ഉറങ്ങി. മനസ്സ് സഞ്ചരിച്ച വഴികളൂടെയെല്ലാം വാക്കുകൾ സഞ്ചരിച്ചു മികച്ച കഥകൾ എഴുതുകയാണ് ധാരാളം എഴുതട്ടെ. 

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’…

ഉടമസ്ഥൻ

 കള്ളത്താക്കോലിട്ട് വീട് തുറക്കണമെന്ന് മധുര മണി കരുതിയതല്ല. കള്ളത്താക്കോലോ! ശ്ശെ, ശരിക്കുള്ള താക്കോൽ!  രാവിലെ പതിവുപോലെ പതിനഞ്ച് മിനിട്ട് നടന്ന് വഴിച്ചന്തയിൽ പോയി പെടപ്പിച്ച് കാണിച്ച…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച്…